പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കായി ഗൂഗ്‌ളിന്റെ 'ഇന്ത്യന്‍ ലാംഗ്വേജ് പ്രോഗ്രം'

ഇന്ത്യയിലെ പ്രാദേശിക ഭാഷ ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് പിന്തുണയും പരിശീലനവും നല്‍കുന്നതിനായി ഗുഗ്‌ളിന്റെ 'ഇന്ത്യന്‍ ലാംഗ്വേജ് പ്രോഗ്രാം'. സാങ്കേതിക പരിജ്ഞാനം, പരിശീലനം, ഫണ്ടിംഗ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നതിനായാണ് ഇത്തരമൊരു പ്രോഗ്രാം ഗൂഗ്ള്‍ നടത്തുന്നത്.
2023ല്‍ നടത്തിയ പ്രോഗ്രാമില്‍ ധനംഓണ്‍ലൈനും പങ്കാളിയായിരുന്നു. കൂടുതല്‍ വായനക്കാരിലേക്ക് എത്താനും സാങ്കേതികമായി വളര്‍ച്ച നേടാനും ധനംഓണ്‍ലൈന് ഇതുവഴി സാധിച്ചിരുന്നു. വായനക്കാര്‍ക്കായി കൂടുതല്‍ മേന്മയുള്ള ഉള്ളടക്കം നല്‍കാന്‍ ഗൂഗ്‌ളിന്റെ പ്രോഗ്രാം സഹായകരമാണ്.
പ്രാദേശിക ഭാഷ വെബ്‌സൈറ്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതില്‍ ഗൂഗ്ള്‍ പ്രോഗ്രാം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഗൂഗ്ള്‍ ന്യൂസ് ഇനിഷേറ്റീവിന്റെ (ജി.എന്‍.ഐ) പിന്തുണയോടെയാണ് ഈ പ്രോഗ്രാം നടത്തുന്നത്.
പ്രോഗ്രാമിന്റെ നേട്ടങ്ങള്‍

ഗൂഗ്ള്‍ ഇന്ത്യന്‍ ലാംഗ്വേജ് പ്രോഗ്രാമിലൂടെ അത്ഭുതകരമായ വളര്‍ച്ച നേടാന്‍ ധനംഓണ്‍ലൈന് സാധിച്ചു. ഈ പ്രോഗ്രാമിലൂടെ ധനംഓണ്‍ലൈന് ഉള്ളടക്കത്തിലുണ്ടായ മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്

* കൂടുതല്‍ വായനക്കാരിലേക്ക് ധനംഓണ്‍ലൈന് കടന്നുചെല്ലാന്‍ സാധിച്ചു

* ട്രാഫിക്കില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായി

* വായനക്കാരുടെ അഭിരുചികള്‍ കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു

* പുതിയ ഓണ്‍ലൈന്‍ ട്രെന്‍ഡുകള്‍ മനസിലാക്കി അതിനനുസരിച്ച് ഉള്ളടക്കം മികവുറ്റതാക്കാന്‍ സാധിച്ചു

* ഗൂഗ്ള്‍ അനലിറ്റിക്‌സ്, വീഡിയോ വിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ മികച്ചതാകാന്‍ വഴിയൊരുക്കി

* വരുമാനത്തിലും കൂടുതല്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ ഈ പ്രോഗ്രം വഴി സാധിച്ചു.

*പ്രതിദിന വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള രൂപരേഖ പ്രോഗ്രാമിലൂടെ ലഭിച്ചു. വെബ്സൈറ്റ് ട്രാഫിക്കില്‍ അഞ്ചിരട്ടി വളര്‍ച്ച നേടാനും പ്രോഗ്രാം സഹായകരമാണ്.

ഈ വര്‍ഷത്തെ ഇന്ത്യന്‍ ലാംഗ്വേജ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 20 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഒന്‍പത് ഭാഷകളിലുള്ള ന്യൂസ് വെബ്സൈറ്റുകള്‍ക്കാണ് പ്രോഗ്രാമില്‍ പങ്കാളികളാകാന്‍ സാധിക്കുന്നത്. https://newsonair.withgoogle.com/events/ilp2024 എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

Related Articles

Next Story

Videos

Share it