ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയുടെ പല ഭാഗത്തും കോവിഡ് വിതച്ചത് വന്‍ ദുരന്തം; പുറത്തുവരാത്ത കണക്കുകള്‍ ഏറെ

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് നിരക്കുകള്‍ കുറവാകുന്നത് രോഗം കുറയുന്നത് കൊണ്ടാണോ. ടെസ്റ്റിംഗ് നിരക്കുകളും തിരിച്ചറിയാതെ പോകുന്ന വൈറസ് ബാധയും തന്നെയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പൂര്‍ണമായും തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന പല പ്രദേശങ്ങളില്‍ പോലും ശരിയായ പരിശോധനകളോ ചികിത്സകളോ നടക്കുന്നില്ല. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പരിശോധന വളരെ കുറവാണെന്നത് വ്യക്തം. തായ്ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവപോലും മിതമായ അളവിലാണ് കോവിഡ് കേസുകള്‍ റെക്കോര്‍ഡു ചെയ്യുന്നത്. ഇവിടുത്തെ ഡെയ്‌ലി ടെസ്റ്റുകള്‍ വളരെ താഴെയാണെന്നതാണ് സത്യം.

ഇന്തോനേഷ്യ പ്രതിദിനം 6,000 പുതിയ അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്, ഫിലിപ്പീന്‍സ് ശനിയാഴ്ച 6,800 ലധികം അണുബാധകള്‍ പ്രഖ്യാപിച്ചു. ഇത് സമീപകാലത്തെ താഴേയ്ക്കുള്ള ഒരു പ്രവണതയാണോ അതോ കൂടുതല്‍ ഗുരുതരമായ എന്തെങ്കിലും ആണോ എന്നത് വ്യക്തമല്ല. കഴിഞ്ഞ മാസം കംബോഡിയയില്‍ നിന്നുള്ള കണക്കില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായി, നേതാവ് ഹന്‍ സെന്‍ തന്റെ രാജ്യം ''മരണത്തിന്റെ വക്കിലാണെന്ന്'' പറഞ്ഞു.
പുതിയ അണുബാധകള്‍ ശമിച്ചു, പക്ഷേ മൊത്തത്തിലുള്ള കേസുകളുടെ എണ്ണം ഇപ്പോള്‍ 24,000 ത്തില്‍ കൂടുതലാണ്. ഏപ്രില്‍ തുടക്കത്തില്‍ ലാവോസില്‍ നിന്നുള്ള ആകെ 50 കേസുകളില്‍ കുറവായിരുന്നുവെങ്കിലും ഔദ്യോഗിക കണക്കുകള്‍ ഇപ്പോള്‍ 1,700 ല്‍ കൂടുതലാണ്. ഇതിനര്‍ത്ഥം ടെസ്റ്റ് നടത്തുന്നതിന്റെ നിരക്ക് കൂട്ടിയതാണെന്നും ഇപ്പോളും ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും തന്നെയാണ്.
ഇന്ത്യയില്‍
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 96 ഓളം മൃത ദേഹങ്ങളാണ് കോവിഡ് രോഗികളുടേതെന്ന് തെളിഞ്ഞത്. ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത വലിയ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ ബന്ധുക്കള്‍ അലയുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പല നദികളും ശുദ്ധ ജനസ്രോതസ്സായി ഉപയോഗപ്പെടുത്തുന്ന വലിയൊരു ജനതയ്ക്കാണ് വൈറസ് വന്ന് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പേടി സ്വപ്‌നമായത്. ഇന്ത്യയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെയാണ്. പലയിടങ്ങളിലും 40-60 വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പല കണക്കുകളും പുറത്തുവരാത്തതല്ല, പലയിടങ്ങളും ടെസ്റ്റിംഗ് നിരക്ക് കുറവ് തന്നെയെന്നത് വ്യക്തം. സ്ഥിതി ഏറെ മോശമായ കേരളത്തിന്റെ അവസ്ഥയും പറയാതെ വയ്യ. ടെസ്റ്റിംഗ് നിരക്ക് പല ദിവസങ്ങളിലും ഒരു ലക്ഷത്തിലും താഴെയാണ്. മൂന്നരക്കോടി ജനങ്ങളുള്ളിടത്താണ് ദിവസവും ഒരു ലക്ഷം എന്ന ശരാരശരിയില്‍ ഇപ്പോഴും സംസ്ഥാനം മുന്നോട്ട് പോകുന്നത്.
വാക്‌സിന്‍ ക്ഷാമം
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയിലെ കുറവും പലരും ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച മെഡിക്കല്‍ ഓക്‌സിജന്‍ വിതരണ സമിതിയിലെ അംഗമാണു ഡോ. ഗഗന്‍ദീപ് കാംഗ് പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി കോവിഡ് വാക്‌സീനുകള്‍ വലിയ തോതില്‍ വാങ്ങുന്നതില്‍ ഇന്ത്യ വൈകിയെന്നു വിമര്‍ശിച്ചു. മറ്റു ലോകരാഷ്ട്രങ്ങള്‍ ഒരു വര്‍ഷമായി വാക്‌സിനുകള്‍ വാങ്ങുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഒഡിഷ, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി നേരിട്ടു വാക്‌സിന്‍ വാങ്ങാന്‍ നീങ്ങുമ്പോഴാണു ഗഗന്‍ദീപിന്റെ വിമര്‍ശനം. വാക്‌സിന്റെ അഭാവത്തില്‍ പല സംസ്ഥാനങ്ങളിലും വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it