സ്വര്‍ണത്തില്‍ നിര്‍മലയുടെ 'സര്‍ജിക്കല്‍' സ്‌ട്രൈക്ക്; കടത്തുകാര്‍ക്ക് തിരിച്ചടി

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചതോടെ സ്വര്‍ണക്കടത്ത് അനാകര്‍ഷണമായി മാറും. കടത്തിലൂടെ കൊണ്ടുവരുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി നികുതി 6 ശതമാനമാക്കി കുറയ്ക്കാന്‍ നിര്‍മല സീതാരാമനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഇതാണ്. ഇറക്കുമതി തീരുവയും സെസും ഉള്‍പ്പെടെ 15 ശതമാനമാണ് സ്വര്‍ണത്തിന്റെ നികുതി.

കടത്തുകാര്‍ക്ക് പ്രഹരം

ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ ഏകദേശം 9 ലക്ഷം രൂപയില്‍ അധികമാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ വിലവര്‍ധനവു കൂടിയായപ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് വലിയ ലാഭമായിരുന്നു സ്വര്‍ണക്കടത്തിലൂടെ ലഭിച്ചിരുന്നത്. സ്വര്‍ണം കടത്തിയാലും വലിയ കേസൊന്നും വരാത്തതിനാല്‍ കൂടുതല്‍ പേര്‍ ഇത്തരം മാര്‍ഗങ്ങളിലേക്ക് തിരിയുകയും ചെയ്തു.
നിലവില്‍ നികുതി കുറച്ചതോടെ സ്വര്‍ണക്കടത്തില്‍ നിന്നുള്ള ലാഭം കുറയും. ഇത്തരം മാര്‍ഗങ്ങളിലേക്ക് തിരിയുന്നവരെ പിന്തിരിപ്പിക്കാന്‍ നികുതി കുറച്ചത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നികുതി വന്നവഴി
2011ല്‍ സ്വര്‍ണവില പവന് വെറും 15,000 രൂപയായിരുന്നു. ഈ സമയത്ത് ഇറക്കുമതി നികുതി നാമമാത്രമായിരുന്നു. 2012ല്‍ 2 ശതമാനമായിരുന്നു ഇറക്കുമതി നികുതി. അന്ന് വില 20,000ത്തിലായിരുന്നു. 2013ല്‍ വിലയും നികുതിയും കൂടുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇറക്കുമതി ചുങ്കം 6 ശതമാനത്തിലേക്ക് ഉയര്‍ത്തി. ഉപയോക്താക്കളിലേക്ക് നികുതിബാധ്യത വന്നുചേരുകയും ചെയ്തു.
വിലയിലും നികുതിവര്‍ധന പ്രതിഫലിച്ചു. 2017ലെത്തിയപ്പോള്‍ ഇറക്കുമതി നികുതി 10 ശതമാനമായതിനൊപ്പം ജി.എസ്.ടിയായി 3 ശതമാനം കൂടി ചുമത്തി. 2022ലെത്തിയപ്പോള്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം 3 ശതമാനം ജി.എസ്.ടിയും അടിസ്ഥാനവികസന, കാര്‍ഷിക സെസും ചേര്‍ത്ത് 18 ശതമാനമാക്കി നികുതി. ഇതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

Related Articles

Next Story

Videos

Share it