റിക്രൂട്ട്മെന്റ്, റിയൽ എസ്റ്റേറ്റ് ബിസിനസിൽ വർധനവ്, ഇൻഫോ എഡ്‌ജ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി -ഇൻഫോ എഡ്ജ് ഇന്ത്യ (Info Edge India Ltd)
  • ഓൺലൈൻ ക്‌ളാസ്സിഫൈഡ് പരസ്യങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയാണ് ഇൻഫോ എഡ്ജ് ഇന്ത്യ (Info Edge India Ltd). റിക്രൂട്ട്മെന്റ് പരസ്യങ്ങളും അവസരങ്ങളും നൽകുന്ന നൗക്രി.കോം, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ (വാങ്ങൽ, വാടക) എന്നിവ സുഗമമാക്കുന്ന 99 ഏക്കേഴ്സ്, വിവാഹ ബന്ധങ്ങൾക്കായി മാട്രിമണി.കോം, വിദ്യാഭ്യാസത്തിന് ശിക്ഷ എന്നി പോർട്ടലുകൾ 2006 ൽ സഞ്ജീവ് ബിക് ചന്ദാനി സ്ഥാപിച്ച ഇൻഫോ എഡ്ജ് നടത്തുന്നുണ്ട്.
  • തൊഴിൽ അവസരങ്ങൾ വർധിക്കുകയും, റിയൽ എസ്റ്റേറ്റ് ബിസിനസ് കൂടുകയും ചെയ്ത് സാഹചര്യത്തിൽ 2021-22 ലെ നാലാം പാദത്തിൽ വരുമാനം 57.4 % വർധിച്ച് 473 കോടി രൂപയായി. 2021-22 മൊത്തം വരുമാനം 40.9 % ഉയർന്ന് 1589 കോടി രൂപ.
  • മൊത്തം ബില്ലിംഗ് 52.5 % വർധിച്ചു -649.3 കോടി (നാലാം പാദത്തിൽ), 2021-22ൽ 58.7% ഉയർന്നു-1866 കോടി രൂപ.
  • റിക്രൂട്ട്മെന്റ് (നൗക്രി.കോം ) ബിസിനസിൽ മാർജിൻ 9.7 % വർധിച്ച് 57 %, റിയൽ എസ്റ്റേറ്റ് ( 99 ഏക്കേഴ്സ്) ബിസിനസിൽ വരുമാനം 22.3 % വർധിച്ച് 61 കോടി രൂപയായി. ഇതിൽ 2021-22 ൽ മൊത്തം ബില്ലിംഗ് 25 % വർധിച്ച് 217 കോടി യായി.
  • പലിശ, നികുതി തുടങ്ങിയവക്ക് മുൻപുള്ള വരുമാനം (EBITDA )191.2 % വർധിച്ച് 346 കോടി രൂപ. പ്രവർത്തന ചെലവ് കുറച്ചതിനാൽ EBITDA മാർജിൻ 33.6 % വർധിച്ച് 73.2 %.
  • തൊഴിൽ മേഖലയിൽ നൈപുണ്യ വിടവ് (skill gap) ഉള്ളതിനാൽ കമ്പനികൾ നൗക്രി യെ കൂടുതൽ ആശ്രയിക്കുന്ന അവസ്ഥയാണ്.
  • സോമറ്റോയിൽ (Zomato) ഓഹരി പങ്കാളിത്തം എടുത്തതിലൂടെ ലിസ്റ്റിംഗ് നേട്ടമായി 9500 കോടി രൂപ ലഭിച്ചു. ഹൈ ഓർബിറ്റ് കരിയേഴ്സ് (iimjobs.com) എന്ന സ്ഥാപനം ഇൻഫോ എഡ്ജിൽ ലയിപ്പിച്ചു. ഇത് കൂടാതെ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന 4 ബി നെറ്റ്വർക്ക് പ്രൈ ലിമിറ്റഡിൽ 137.1 കോടി രൂപ നിക്ഷേപിച്ചു.
  • ബില്ലിംഗിൽ വളർച്ച, വരുമാനം,മാർജിൻ, ലാഭക്ഷമതയിൽ വർധനവ് എന്നി കാരണങ്ങൾ കൊണ്ട് എഡ്ജ് കമ്പനിക്ക്‌ തുടർന്നും മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 4865 രൂപ
നിലവിൽ 3646
കാലയളവ് 12 മാസം
(Stock Recommendation by Geojit Financial Services)


Related Articles

Next Story

Videos

Share it