പരിശോധന വിവരം സ്ഥാപന ഉടമകളെ മുൻ കൂട്ടി അറിയിക്കണമെന്ന് സർക്കാർ!

വ്യവസായ സൗഹൃദ അന്തരീക്ഷം ഇല്ലെന്ന പരാതി മറികടക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി സർക്കാർ.

വ്യാജ പരാതികളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥരോട് മാർഗ നിർദേശത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനക്ക് ശേഷം അത് കെട്ടി ചമ്മച്ചത് ആണന്ന് തെളിഞ്ഞാൽ അക്കാര്യം ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ ചെയ്യണമെന്നും പറയുന്നു.

നിർദ്ദേശങ്ങൾ
1. ഒരു സ്ഥാപനം ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി പരിശോധിക്കുന്നത് ഒഴിവാക്കണം.
ഒന്നിലധികം പ്രാവശ്യം പരിശോധിക്കേണ്ടി വന്നാൽ വ്യത്യസ്ത ഉദ്യോഗസ്ഥരെ നിയമിക്കണം.
2.വകുപ്പിന് കീഴിൽ വരുന്ന കാര്യങ്ങൾ മാത്രമേ പരിശോധിക്കാവൂ.
3.പരിശോധനയുടെ മഹസർ സ്ഥാപന ഉടമക്ക് നൽകണം.
4.സെക്രട്ടറി നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ ആയിരിക്കും പരിശോധന നടത്തേണ്ടത്.
5.ലൈസൻസ് നൽകുന്നതിനായി ഉടൻ സ്ഥലപരിശോധന ആവശ്യമില്ല.
6.പുതിയ സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും സംരംഭങ്ങൾക്കും ലൈസൻസ് നൽകൽ നഗരസഭകളിൽ 5ദിവസത്തിനകവും പഞ്ചായത്തുകളിൽ 7 ദിവസത്തിനകവും നൽകണം.
7. 3 മാസ ത്തിനകം സ്ഥലപരിശോധന നടത്തി നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാം.
8.നിയമങ്ങൾ പാലിക്കുമെന്ന സാക്ഷ്യപത്രം അപേക്ഷകൻ ലൈസൻസിനായി സമർപ്പിക്കണം.
9.വലിയ വ്യവസായശാലക്കാേ ഫാക്ടറിക്കോ ഉളള ലൈസൻസ് അപേക്ഷയിൽ 30 ദിവസത്തിനകം നഗരസഭ കൗൺസിൽ തീരുമാനമെടുക്കുന്നതിനു പുറമേ ആവശ്യമെങ്കിൽ സ്ഥലപരിശോധനയും നടത്താം.
10.നിലവിൽ ലൈസൻസ് ലോ റിസ്ക് വിഭാഗത്തിലെ സ്ഥാപനങ്ങളിൽ 3 വർഷംകൂടുമ്പോഴും മീഡിയം വിഭാഗത്തിൽ 2 വർ ഷത്തിലൊരിക്കലും ഹൈ റിസ്കിൽ വർ ഷത്തിൽ ഒരു തവണയുമാകണം പരിശോധന.
11.മനുഷ്യ ജീവന് അപകടം വരുത്തുന്ന സംഭവങ്ങളിൽ ഉദ്യോസ്ഥർക്ക് അടിയന്തിര പരിശോധന നടത്താം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it