Begin typing your search above and press return to search.
വിലപ്പൊക്കത്തില്‍ സ്വര്‍ണം, പ്രതീക്ഷ ബജറ്റില്‍; ഇന്ന് ഒരു പവന്‍ വാങ്ങാന്‍ ചെലവ് ഇത്രയാണ്
രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില കുതിപ്പ് തുടരുന്നു. ജൂലൈ ഒന്നുമുതല്‍ പവന് 600 രൂപയാണ് വില കൂടിയത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ (ജൂലൈ 4 വ്യാഴം) 53,600 രൂപയിലെത്തിയ സ്വര്‍ണം ഇന്ന് അതേ നില തുടരുകയാണ്. ജൂലൈ ഒന്നിന് 53,000 രൂപയില്‍ നിന്ന സ്വര്‍ണമാണ് രാജ്യാന്തര വിലയുടെ സമ്മര്‍ദത്തില്‍ ഉയര്‍ന്നത്.
ഗ്രാമിന് ഇന്നത്തെ വില 6,700 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,565 രൂപയില്‍ തന്നെ തുടരുന്നു. വെള്ളി വിലയിലും മാറ്റമില്ല, ഗ്രാമിന് 97 രൂപ.
ബജറ്റില്‍ വില കുറയുമോ?
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരികളുടെ സംഘടന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കിയിരുന്നു. നികുതി കുറയ്ക്കുന്നത് പരിഗണനയിലുണ്ടെന്ന മന്ത്രിയുടെ പ്രതികരണം സ്വര്‍ണ വിപണിയില്‍ പ്രതീക്ഷ നിറച്ചിട്ടുണ്ട്. നിക്ഷേപത്തിനായി സ്വര്‍ണം വാങ്ങാന്‍ താല്പര്യപ്പെടുന്നവര്‍ വാങ്ങലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,022 രൂപ കൊടുക്കണം ഒരു പവന്‍ ആഭരണം വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യതിയാനം വരാം.
ജൂലൈ ഒന്നിലെ വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ 649 രൂപ ഒരു പവന്‍ ആഭരണത്തില്‍ കൂടുതല്‍ കൊടുക്കേണ്ടി വരും ഇന്ന്. സ്വര്‍ണത്തിന്റെ വില ഉയരുന്ന സാഹചര്യത്തില്‍ വിവാഹമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് ജുവലറികളുടെ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ മാസത്തെ സ്വര്‍ണവില
ജൂലൈ 1: 53,000
ജൂലൈ 2: 53,080
ജൂലൈ 3: 53,080
ജൂലൈ 4: 53,600
ഇന്ന് : 53,600
Next Story
Videos