Begin typing your search above and press return to search.
പ്ലാറ്റ്‌ഫോം നമ്പര്‍ അടക്കം കൊച്ചി മെട്രോ ടൈംടേബിള്‍ ഇനി വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും
കൊച്ചി മെട്രോയില്‍ ദിനം പ്രതി യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്ലാറ്റ്ഫോം നമ്പര്‍ സഹിതമുള്ള വിശദമായ ടൈം ടേബിള്‍ ഗൂഗിള്‍ മാപ്പിലും വേര്‍ ഈസ് മൈ ട്രെയിന്‍ ആപിലും ലഭ്യമാക്കി കെ.എം.ആര്‍.എല്‍. യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിന്‍ ഏതു സ്റ്റേഷനിലെത്തിയെന്നും നിര്‍ദിഷ്ട സ്റ്റേഷനില്‍ എപ്പോള്‍ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിള്‍ പ്രകാരമുള്ള അപ്ഡേഷന്‍ വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ മാപ്പിലാകട്ടെ യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് സ്റ്റേഷനിലേക്കെത്താനുള്ള സമയം മുതല്‍ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും.
ടൈംടേബിളും അപ്ഡേഷനും ലഭ്യമാകാന്‍ വേര്‍ ഈസ് മൈ ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്പിന്റെ ഇടതുവശത്തെ മൂന്നുലൈനില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ടൈംടേബിള്‍ നല്‍കുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയില്‍ ക്ലിക്ക് ചെയ്ത് കൊച്ചി സെലക്ട് ചെയ്യുക. അപ്പോള്‍ പ്രധാന സ്‌ക്രീനില്‍ എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകള്‍ ലഭ്യമാകും.
ഇതില്‍ മെട്രോ സെലക്ട് ചെയ്തശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകള്‍ സെലക്ട് ചെയ്യുക. അതിനുശേഷം ഫൈന്‍ഡ് ട്രയിന്‍സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ടൈംടേബിളില്‍ ഏറ്റവും അടുത്ത ട്രെയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ടൈംടേബിള്‍ പ്രകാരമുള്ള ട്രെയിനിന്റെ അപ്ഡേറ്റഡ് മൂവ്മെന്റ് കാണാം.
ഗൂഗിള്‍ മാപ്പിലും
ഗൂഗിള്‍ മാപ്പില്‍ മെട്രോ സ്റ്റേഷന്റെ പേര് നല്‍കിയശേഷം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡ് ആക്ടിവേറ്റ് ചെയ്താല്‍ ആ സ്റ്റേഷനില്‍ നിന്നുള്ള മെട്രോ റൂട്ട്, നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം. സ്റ്റേഷന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ പുറപ്പെടുന്ന ട്രെയിനും തുടര്‍ന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിന്‍ എത്തുന്ന സമയവും അറിയാം. 2018 മുതല്‍ മെട്രോ സര്‍വീസ് സംബന്ധിച്ച ടൈം ടേബിള്‍, ഷെഡ്യൂള്‍, റൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവ വിവിധ ആപ്പുകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കിയ ആദ്യത്തെ മെട്രോയായിരുന്നു കൊച്ചി മെട്രോ.
Next Story
Videos