കൊച്ചി സ്വദേശി പുതിയ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി

ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ, വൈസ് പ്രസിഡന്റ് എന്നീ പദവികളായിരിക്കും അദ്ദേഹം വഹിക്കുക.

Image credit: Facebook

ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇതാ ഒരു മലയാളി. കൊച്ചി സ്വദേശിയും വീഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാറിന്റെ സിഇഒയുമായ അജിത് മോഹൻ ഇനി ഫേസ്ബുക്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ, വൈസ് പ്രസിഡന്റ് എന്നീ പദവികളായിരിക്കും അദ്ദേഹം വഹിക്കുക. അടുത്ത വർഷം ആദ്യം ചുമതലയേൽക്കും എന്നാണ് അറിയുന്നത്.

ഫെയ്സ്ബുക്ക് ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന ഉമംഗ് ബേദി കഴിഞ്ഞ വർഷം ഒക്ടോബറിലാണു രാജിവച്ചതിനെ തുടർന്ന് ഒരു വർഷത്തോളം സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കൊച്ചിയിൽ ജനിച്ച അജിത് പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും എംബിഎം നേടിയിട്ടുണ്ട്. ഇന്ത്യയിൽ നഗരവികസനമന്ത്രാലയത്തിലും പ്ലാനിംഗ് കമ്മിഷനിലും പ്രവർത്തിച്ചിട്ടുണ്ട്. അജിത് ഏറെക്കാലം ആഗോള കൺസൾട്ടൻസി സ്ഥാപനമായ മെക്കൻസിയിലും ജോലി ചെയ്തിട്ടുണ്ട്.

സ്റ്റാർ ടി.വി.യിയും തുടർന്ന് ഹോട്ട്‌സ്റ്റാറിന്റെ സി.ഇ.ഒ. ആയും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here