ബൈജൂസ് അംബാസഡറായി ലയണല്‍ മെസ്സി
ബൈജൂസിന്റെ "എല്ലാവര്‍ക്കും വിദ്യാഭ്യാസം" എന്ന പദ്ധതിയുമായാണ് മെസ്സി സഹകരിക്കുന്നത്
എഡ്‌ടെക്ക് പ്ലാറ്റ്‌ഫോം ബൈജൂസിന്റെ "എല്ലാവര്‍ക്കും വിദ്യാഭ്യാസം" എന്ന പദ്ധതിയുടെ അംബാസഡറായി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. ഇന്ത്യയിലെ പാവപ്പെട്ടകുട്ടികള്‍ക്ക് സൗജന്യവിദ്യഭ്യാസം നല്‍കുന്ന ബൈജൂസിന്റെ പദ്ധതിയാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം. പദ്ധതിയുമായി മെസ്സി സഹകരിക്കുന്ന വിവരം ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ ബൈജൂസിന്റെ കോ-ഫൗണ്ടര്‍ ദിവ്യ ഗോകുല്‍നാഥാണ് അറിയിച്ചത്.
ബൈജൂസിന്റെ ജഴ്‌സിയണിഞ്ഞ മെസ്സിയുടെ ചിത്രവും ദിവ്യ ഗോകുല്‍നാഥ് പങ്കുവെച്ചു. ഇതുവരെ ഏകദേശം 5.5 ദശലക്ഷം കുട്ടികള്‍ക്കാണ് ബൈജൂസ് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. 2025ഓടെ 10 ദശലക്ഷം കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും ദിവ്യ ഗോകുല്‍നാഥ് വ്യക്തമാക്കി.
ഫുട്‌ബോള്‍ ലോകകപ്പ് ഈ മാസം തുടങ്ങാനിരിക്കെയാണ് മെസ്സിയുമായുള്ള ബൈജൂസ് സഹകരണമെന്നതും ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയില്‍ 450 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള താരമാണ് മെസ്സി. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ബൈജൂസുമുണ്ട്.