കോവിഡ് ബാധ നിര്‍ബാധം തുടരുന്നു മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ മുന്നറിയിപ്പ്

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ വീണ്ടും സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്ത പക്ഷം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു. അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടയില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,129 ആയി. കഴിഞ്ഞ സെപ്തംബര്‍ 20-നു ശേഷം ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമായാണ്. മരണസംഖ്യ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 714 ആണ്. രോഗബാധ ഏറ്റവും കൂടിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ ഈ നിലയില്‍ തുടരുകയാണെങ്കില്‍ അടുത്ത 15-20 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനുമപ്പുറം രോഗബാധ എത്താന്‍ സാധ്യതയുണ്ടെന്ന് താക്കറേ അഭിപ്രായപ്പെട്ടു. മുംബെ കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ പ്രമുഖ നഗരമായ പൂനയില്‍ ഹോട്ടലുകളും, ബാറുകളും, ഭക്ഷണ ശാലകളും അടുത്ത 7-ദിവസങ്ങളില്‍ അടട്ടപ പൂട്ടുവാന്‍ ഡിവിഷണള്‍ കമീഷണര്‍ ഉത്തരവിട്ടതായി വാര്‍ത്ത ഏജന്‍സി ANI റിപോര്‍ട് ചെയ്തു.

കര്‍ണ്ണാടകയിലും കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. രോഗബാധ കൂടുതലായി റുപോര്‍ട് ചെയ്യുന്ന ബാംഗ്ലൂരിലും മറ്റ് ഏഴു ജില്ലകളിലും സിനിമ ശാലകള്‍, ബാറുകള്‍, ഭക്ഷണ ശാലകള്‍ എന്നിവയില്‍ ഒരേ സമയം 50 ശതമാനം പേര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഏപ്രില്‍ 20 വരെ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടാവും. നീന്തല്‍ കുളം, ജിം എന്നിവയില്‍ പ്രവേശനം നിര്‍ത്തല്‍ ചെയ്തു. ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള സ്‌കുള്‍ കുട്ടികളുടെ നേരിട്ട ക്ലാസ്സുകള്‍ നിര്‍ത്തലാക്കി. സ്വകാര്യ സ്ഥാപനങ്ങളോട് കഴിയുന്നത്ര ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
.


Related Articles
Next Story
Videos
Share it