വിപണിക്ക് നിര്‍ണായക ആഴ്ച; റിസല്‍ട്ട് പ്രഖ്യാപിക്കാന്‍ വന്‍കിട കമ്പനികള്‍

അവധിയും വന്‍കിട കമ്പനികളുടെ റിസല്‍ട്ട് പ്രഖ്യാപിക്കലുമായി വിപണിക്ക് തിരക്കിന്റെ ആഴ്ചയാണ് വരാനിരിക്കുന്നത്. പ്രധാനപ്പെട്ട കമ്പനികളുടെ റിസല്‍ട്ടാകും ഈയാഴ്ച വിപണിയെ ഏറ്റവുമധികം സ്വാധീനിക്കുക.
ലിസ്റ്റഡ് കമ്പനികള്‍ ഓരോ പാദഫലവും 45 ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദ്ദേശമുണ്ട്. വാര്‍ഷിക ഫലം സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സാവകാശമാണ് സെബി നല്‍കിയിരിക്കുന്നത്.
ഈ ആഴ്ചയിലെ പ്രധാന ഫലങ്ങള്‍
വിപണിയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് കമ്പനികളുടെ ത്രൈമാസ ഫലം പുറത്തുവരുന്നത്. 200 ഓളം കമ്പനികളാണ് ഈ ആഴ്ച ഫലം പുറത്തുവിടുക. റിലയന്‍സ്, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഓട്ടോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ജിയോ ഫിനാന്‍ഷ്യല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി പ്രധാനപ്പെട്ട കമ്പനികളുടെ ഫലം ഈയാഴ്ച എത്തുന്നുണ്ട്.
Related Articles
Next Story
Videos
Share it