Begin typing your search above and press return to search.
ക്രിപ്റ്റോ ലോകത്തേക്ക് മെലാനിയ ട്രംപും എത്തി, എന്‍എഫ്ടി വില്‍പ്പനയ്ക്ക്
മുന്‍ യുഎസ് പ്രഥമവനിത മെലാനിയ ട്രംപ് തന്റെ നോണ്‍-ഫംജബ്ള് ടോക്കണും (എന്‍എഫ്ടി) ബ്ലോക്ക്ചെയിന്‍ ടെക്നോളജി സംരംഭവും ആരംഭിച്ചു. അത്തരം ആസ്തികളെ ചുറ്റിപ്പറ്റിയുള്ള സമീപകാല ചര്‍ച്ചകള്‍ക്കിടയിലേക്ക് കയറിക്കൂടിയ പുതിയ സെലിബ്രിറ്റിയാണ് മുന്‍ ഫസ്റ്റ് ലേഡി.
'ഡിജിറ്റല്‍ മെമ്മോറബിലിയ' പൂളിലേക്ക് എത്തിയ മെലാനിയ ട്രംപ് എന്‍എഫ്ടി ശേഖരത്തില്‍ നിന്നുള്ള ഒരു വലിയ വരുമാനത്തുക ഫോസ്റ്റര്‍ കെയറില്‍ നിന്നും വളര്‍ന്നു വരുന്ന മുതിര്‍ന്ന കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍എഫ്ടികളില്‍ ഇതുവരെ പല സെലിബ്രിറ്റികളും അവരുടെ സ്വകാര്യശേഖരത്തില്‍ നിന്നും ചില വിലപ്പെട്ട വസ്തുക്കള്‍ (ഡിജിറ്രല്‍ പ്രോപ്പര്‍ട്ടികള്‍) വില്‍പ്പനയ്ക്ക് വച്ചിരുന്നു. മെലാനിയ അവതരിപ്പിച്ചത് 'മെലാനിയാസ് വിഷന്‍' എന്ന് പേരിട്ടിരിക്കുന്ന എന്‍എഫ്ടിയാണ്.
ഫ്രഞ്ച് കലാകാരനായ മാര്‍ക്ക്-ആന്റോയിന്‍ കൂലോണ്‍ സൃഷ്ടിച്ച ഒരു ജലച്ചായാ ചിത്രമാണിത്. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പനയ്ക്ക് ലഭ്യമാകുന്ന ഡിജിറ്റല്‍ ആര്‍ട്ട്വര്‍ക്കിന്റെ വില 1 SOL അല്ലെങ്കില്‍ ഏകദേശം 150 ഡോളര്‍ ആയിരിക്കും.
ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡൊര്‍സി തന്റെ ആദ്യ ട്വീറ്റ് എന്‍എഫ്ടിയാക്കി വിറ്റത് 29 ലക്ഷം ഡോളറിനാണ് (ഏകദേശം 21 കോടി രൂപ). ഗായിക ഗൗരി ലക്ഷ്മി പത്താം വയസ്സില്‍ എഴുതിയ പാട്ട് നിമ്മി മെല്വിന് എന്ന വിഷ്വല്‍ ആര്‍ട്ടിസ്റ്റിന്റെ ഓയില്‍ പെയിന്റിങ്ങിനൊപ്പം എന്എഫ്ടിയിലെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ അമിതാഭ് ബച്ചനും കേരളത്തിലെ താരം റിമ കല്ലിങ്കലും അടക്കം നിരവധി സെലിബ്രിറ്റികള്‍ എന്‍ എഫ് ടിയിലുണ്ട്.
മുഖ്യമായും ഡിജിറ്റല്‍ കലാസൃഷ്ടികള്‍ക്കു വരുമാനം കണ്ടെത്താനുള്ള പുതിയ അവസരമാണ് ബ്ലോക്ചെയിന്‍ അധിഷ്ഠിത സാങ്കേതികവിദ്യയായ എന്‍എഫ്ടി വഴി തുറക്കുന്നത്. പണം ഉള്‍പ്പെടുന്നതിനാല്‍ ശ്രദ്ധയോടെ വേണം എന്‍എഫ്ടി ഇടപാടുകള്‍.
എന്‍എഫ്ടികള്‍ എന്താണ്?
ബ്ലോക്ചെയ്നില്‍ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റയാണ് എന്‍എഫ്ടി. ഫോട്ടോ, ഡിജിറ്റല്‍ ചിത്രങ്ങള്‍, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം. ഇടപാടുകള്‍ കൂടുതലും ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോകറന്‍സിയായ എഥേറിയം വഴിയാണ്. ടെസോസ് പോലെയുള്ള ക്രിപ്റ്റോകറന്സികളുമാകാം. ടോക്കണ്‍ ഇടപാടുകളിലാണ് ഇവ കൈമാറ്റം ചെയ്യപ്പെടുന്നത്.
വില്‍പ്പന എങ്ങനെ
ആര്‍ട് ഗാലറികളില്‍ വില്ക്കുന്നതുപോലെ എന്‍എഫ്ടി അധിഷ്ഠിത മാര്‍ക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോമുകളിലൂടെയാണ് എന്‍എഫ്ടി ഉല്പന്നങ്ങള് വില്‍ക്കുന്നത്. ബ്ലോക്ചെയിന്‍ ശൃംഖല പരിപാലിക്കാന്‍ ഉയര്‍ന്ന കംപ്യൂട്ടര്‍ ക്ഷമതയും വലിയതോതില്‍ വൈദ്യുതിയും ആവശ്യമാണ്. അതിനാല്‍ എന്‍എഫ്ടി ആയി ഡിജിറ്റല്‍ ആര്‍ട് അപ്ലോഡ് ചെയ്യാന്‍ നിശ്ചിത ഫീസ് നല്‍കണം. ്ര
ക്രിപ്റ്റോകറന്‍സിയിലാണ് ഇടപാട് എന്നതിനാല്‍ മെറ്റാമാസ്ക് (Metamask) പോലെയുള്ള ക്രിപ്റ്റോ വോലറ്റുകള്‍ ആവശ്യമാണ്. ബിനാന്‍സ് (Binance) പോലെയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍നിന്ന് പണം നല്കി എതേറിയം വാങ്ങുകയും ചെയ്യാം. തുടര്‍ന്ന് എന്‍എഫ്ടി പ്ലാറ്റ്ഫോമുകളായ ഫൗണ്ടേഷന് (foundation.app), ഓപ്പണ്‍സീ (opensea.io) തുടങ്ങിയവയില്‍ അക്കൗണ്ട് തുറന്ന് വോലറ്റ് ബന്ധിപ്പിക്കാം. മിന്റിങ് എന്ന പ്രക്രിയയിലൂടെയാണ് ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്യുന്നത്. തുടര്‍ന്ന് ഉല്പന്നത്തിനു പ്രതീക്ഷിക്കുന്ന തുക എഥേതറിയത്തില് രേഖപ്പെടുത്താം.
Next Story
Videos