തരംഗമായി എസ്.ഐ.പി, ചരിത്രത്തിലാദ്യമായി മാസ നിക്ഷേപം 25,000 കോടി കടന്നു

രാജ്യത്ത് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയുള്ള (എസ്.ഐ.പി) നിക്ഷേപം റെക്കോഡ് തലത്തില്‍. ചരിത്രത്തില്‍ ആദ്യമായി എസ്.ഐ.പിയിലൂടെ 25,000 കോടി രൂപയെന്ന റെക്കോഡും ഒക്ടോബറില്‍ മറികടന്നു. 25,323 കോടി രൂപയാണ് ഒക്ടോബറില്‍ എസ്.ഐ.പി വഴി നിക്ഷേപിക്കപ്പെട്ടത്. സെപ്റ്റംബറില്‍ ഇത് 24,509 കോടി രൂപയായിരുന്നു.
തൊട്ടു മുന്‍ വര്‍ഷം സമാന മാസം 16,928 കോടി രൂപയായിരുന്നു എസ്.ഐ.പി വഴിയുള്ള നിക്ഷേപം. ഈ തുകയിലാണ് വലിയ ഉണര്‍വുണ്ടായത്. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 10.12 കോടിയാണ് എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം. ഒക്ടോബറില്‍ മാത്രം 24.19 ലക്ഷം അക്കൗണ്ടുകള്‍ പുതുതായി തുറന്നു. വിവിധ എസ്.ഐ.പി അക്കൗണ്ടുകളിലായി 13.30 ലക്ഷം കോടി രൂപയാണ് നിക്ഷേപമായുള്ളത്.

കോവിഡിന് ശേഷം വളര്‍ച്ച

മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് എസ്.ഐ.പി വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുന്നത് കോവിഡിനു ശേഷമാണ്. ഓഹരി വിപണി വലിയ ഉയര്‍ച്ചയിലൂടെ മുന്നോട്ടു പോകുന്നതാണ് ഇതിനു കാരണം. സാധാരണക്കാരായ ആളുകളിലേക്ക് മ്യൂച്ചല്‍ ഫണ്ടിന്റെ നേട്ടങ്ങള്‍ എത്തിക്കാന്‍ സാധിച്ചതും നിക്ഷേപം വര്‍ധിക്കുന്നതിന് ഇടയാക്കി.
2016ല്‍ ഏപ്രിലില്‍ പ്രതിമാസ എസ്.ഐ.പി നിക്ഷേപം 3,122 കോടി രൂപ മാത്രമായിരുന്നു. 2020 മാര്‍ച്ച് എത്തിയപ്പോള്‍ 8,500 കോടി രൂപയായി ഇത് ഉയര്‍ന്നു. 2021 സെപ്തംബറില്‍ 10,000 കോടി പ്രതിമാസ നിക്ഷേപത്തിലേക്ക് എത്തി. 2024 ഏപ്രിലില്‍ ഇത് 20,000 കോടിയായി ഉയര്‍ന്നു.
Related Articles
Next Story
Videos
Share it