Begin typing your search above and press return to search.
ഇന്ന് മുതല്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍; നിങ്ങളറിയേണ്ടതെല്ലാം
വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിലും ഉത്സവ ആഘോഷങ്ങള്‍ കണക്കിലെടുത്തും കേരളസര്‍ക്കാര്‍ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
WIPR നിരക്ക് എട്ട് ആയി കുറച്ചതോടെ, ഈ നിരക്കില്‍ വരുന്ന പ്രദേശങ്ങളില്‍,കടുത്ത നിയന്ത്രണങ്ങളോടുകൂടിയ ലോക്‌ഡൌണ്‍ നടപ്പിലാക്കും. മൈക്രോ കണ്ടൈയ്ന്‍മെന്റും ടെസ്റ്റിംഗും വ്യാപകമാക്കും.
ഓണക്കാലമായതിനാല്‍ ആള്‍ക്കൂട്ടവും തിരക്കും കൂടാന്‍ ഏറെ സാധ്യതയുണ്ടന്നും രോഗം വ്യാപകമാകാന്‍ കാരണമാകുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.അതിനാല്‍ അതീവ ജാഗ്രത തുടരണം.
ഇത് മുന്നില്‍ കണ്ടാണ് ലോക്ഡൗണ്‍ മാനദണ്ഡം സര്‍ക്കാര്‍ കടുപ്പിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് പത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലായിരുന്നു ഒരാഴ്ചയായി ലോക്ഡൗണ്‍.
ഇപ്പോള്‍ സംസ്ഥാനത്താകെ 266 വാര്‍ഡുകളിലാണ് ലോക്ഡൗണ്‍. വൈകിട്ടോടെ കലക്ടര്‍മാര്‍ അതാത് ജില്ലകളിലെ ലോക്ഡൗണ്‍ വാര്‍ഡുകള്‍ പ്രഖ്യാപിക്കും.
മദ്യം വാങ്ങാനെത്തുന്നവര്‍ വാക്‌സിനേഷന്റെയോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെയോ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
അതേ സമയം നിയന്ത്രണങ്ങളില്‍ ചില ഇളവുകളും ഇന്ന് മുതലുണ്ട്. കടകളിലും ബാങ്കിലും പോകാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ അയവ് വരുത്തിയതാണ് അതില്‍ പ്രധാനം.
നിബന്ധന പാലിക്കാന്‍ പറ്റുന്ന ആരുമില്ലാത്ത വീട്ടുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്ലാതെയും കടയില്‍ പോകാനാവും. സര്‍ക്കാര്‍ ഏറെ വിമര്‍ശനം കേട്ട നിബന്ധനകളില്‍ ഒന്നാണ്, സര്‍ട്ടിഫിക്കറ്റുമായി മാത്രമേ കടകളില്‍ പോകാവൂ എന്നത്.
സര്‍ക്കാരിന്റെ വിഞ്ജാപനപ്രകാരം ശബരിമല തീര്‍ത്ഥാടനത്തിന് ദര്‍ശനത്തിനു0 ആഗസ്റ്റ് പതിനഞ്ച് മുതല്‍ പതിനയ്യായിര0 പേര്‍ക്ക് അവസരവും അനുവാദമുണ്ടായിരിക്കും. തീര്‍ത്ഥാടകരുടെ ബാഹൂല്യ0 തടയാനായി virtual രജിസ്‌ട്രേഷന്‍ തുടരും.
ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഓണത്തിന് പുറമെ,വിഷു,മുഹറം, ജന്‍മാഷ്ടമി,ഗണേഷ് ചതുര്‍ത്തി,ദുര്‍ഗാപൂജ,എന്നീ ആഘോഷവേളകളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങളോ കൂട്ടം ചേരലോ അനുവദിക്കുന്നതല്ല.
Next Story
Videos