Begin typing your search above and press return to search.
ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍, ജൂണ്‍ 17, 2021
ഗൗതം അദാനിക്ക് ആ കീരീടവും നഷ്ടമായി
ഏഷ്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരന്‍ എന്ന പദവി ഗൗതം അദാനിക്ക് നഷ്ടമായി. ഈയാഴ്ചയില്‍ അദാനിയുടെ സമ്പത്തില്‍ സംഭവിച്ച വന്‍ചോര്‍ച്ചയാണ് ഇതിന് കാരണം. കഴിഞ്ഞ വാരാന്ത്യം മുതല്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ കേന്ദ്രമാക്കിയുള്ള വിവാദമാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതോടെ ഗൗതം അദാനിയുടെ സമ്പത്ത് 63 ബില്യണ്‍ ഡോളറായി താഴ്ന്നു. ഏതാനും ദിവസം മുമ്പ് ഇത് 77 ബില്യണ്‍ ഡോളറായിരുന്നു. വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് അദാനിയുടെ സമ്പത്തില്‍ നിന്ന് ഒലിച്ചുപോയത് 9 ബില്യണ്‍ ഡോളറാണ്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരന്‍ എന്ന സ്ഥാനം ചൈനീസ് ബില്യണയര്‍ സോംങ് ഷന്‍ഷ്വാന്‍ തിരിച്ചുപിടിച്ചു.
ആഗോള വിപണിയില്‍ ഉണ്ടായ ഇടിവിന് പിന്നാലെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയും മൂക്കുകുത്തി.
1347 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1784 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ടിസിഎസ്, അള്‍ട്രാ ടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
ഐറ്റി, എഫ്എംസിജി സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ 0.51.3 ശതമാനം ഇടിവ് നേരിട്ടു.
നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി 22 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കല്യാണ്‍ ജൂവലേഴ്‌സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
രോഗികള്‍: 12,469
മരണം: 88
മൂന്ന് ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് വേണം: സിഐഐ
രാജ്യത്ത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാന്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി. മാത്രമല്ല, ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കണമെന്നും സിഐഐ അഭ്യര്‍ത്ഥിക്കുന്നു. ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന, പെട്രോള്‍ -ഡീസല്‍ എന്നിവ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുകയെന്ന ഘടനാപരമായ നികുതി പരിഷ്‌കരണം വേഗം നടപ്പാക്കണമെന്നും സിഐഐ ആവശ്യപ്പെടുന്നു.രൂപയുടെ മൂല്യത്തില്‍ ഇടിവ്
ഇന്ത്യന്‍ രൂപയുടെ മൂല്യം ആറാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഡോളര്‍ വില 74 രൂപയ്ക്ക് മുകളിലെത്തി. 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്ര നിക്ഷേപ നേട്ടം ഇന്ന് 6.04 ശതമാനമാണ്.മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പെര്‍മിറ്റുകള്‍ എന്നിവയുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയതായി ഉപരിതല ഗതാഗത മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. 2020 ഫെബ്രുവരി ഒന്നിന് ശേഷം സാധുത നഷ്ടപ്പെട്ടവയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. ഫിറ്റ്‌നസ്, പെര്‍മിറ്റ് (എല്ലാ തരത്തിലുമുള്ളത്), ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.ലാഭമെടുപ്പില്‍ തളര്‍ന്ന് വിപണി സൂചികകള്‍ താഴേക്ക്
ഓഹരി സൂചികകള്‍ ഇന്നും താഴോട്ട്. സെന്‍സെക്‌സ് 178.65 പോയ്ന്റ് ഇടിഞ്ഞ് 52323.33 പോയ്ന്റിലും നിഫ്റ്റി 76.10 പോയ്ന്റ് ഇടിഞ്ഞ് 15691.40 പോയ്ന്റിലും ക്ലോസ് ചെയ്തു.ആഗോള വിപണിയില്‍ ഉണ്ടായ ഇടിവിന് പിന്നാലെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയും മൂക്കുകുത്തി.
1347 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1784 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ടിസിഎസ്, അള്‍ട്രാ ടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
ഐറ്റി, എഫ്എംസിജി സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ 0.51.3 ശതമാനം ഇടിവ് നേരിട്ടു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റസ്പിന്‍ ഇന്ത്യ (4.93 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.95 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.66 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (0.89 ശതമാനം), എവിറ്റി (0.60 ശതമാനം), ഫെഡറല്‍ ബാങ്ക് (0.47 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, റബ്ഫില ഇന്റര്‍നാഷണല്‍, മണപ്പുറം ഫിനാന്സ്നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി 22 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കല്യാണ്‍ ജൂവലേഴ്‌സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
കോവിഡ് അപ്‌ഡേറ്റ്
കേരളത്തില്‍ ഇന്ന്രോഗികള്: 12,469
മരണം: 88
Next Story
Videos