Begin typing your search above and press return to search.
ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍, ജൂണ്‍ 18, 2021
1. പേടിഎം 12,000 കോടി രൂപ സമാഹരിക്കുന്നു
ഐപിഒയ്ക്ക് മുന്നോടിയായി പുതിയ ഓഹരി വില്‍പ്പനയിലൂടെ 12,00ദ കോടി രൂപ സമാഹരിക്കാനൊരുങ്ങി പേടിഎം. ഈ വര്‍ഷം നവംബറില്‍ പേടിഎം ഐപിഒ നടത്തുമെന്നാണ് സൂചന. ജൂലൈ 12ന് നടക്കുന്ന കമ്പനിയുടെ അസാധാരണ ജനറല്‍ ബോഡി മീറ്റിംഗില്‍ ഫണ്ട് സമാഹരണ കാര്യത്തില്‍ ചര്‍ച്ച നടക്കും. സെബിയുടെ ചട്ടമനുസരിച്ച് പേടിഎം പ്രൊഫഷണലുകള്‍ നയിക്കേണ്ട കമ്പനിയായതിനാല്‍, കമ്പനിയുടെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ പ്രെമോര്‍ട്ടര്‍ സ്ഥാനവും ഇജിഎമ്മില്‍ വെച്ച് പുനര്‍നിശ്ചയിക്കും.
ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ജൂണ്‍ 3 നായിരുന്നു. 36,960 രൂപ. ഇന്ന് വില 35,400 രൂപയാണ്. വെള്ളി ഗ്രാമിന് ഇന്ന് 74 രൂപയാണ് വില.
ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ പതുക്കെ മാത്രം പുരോഗമിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സമ്പദ് വ്യവസ്ഥകളുടെ തിരിച്ചുവരവിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്് എഎന്‍ആര്‍പിസിയുടെ സീനിയര്‍ ഇക്കണോമിസ്റ്റ് ജോം ജേക്കബ് പറയുന്നു.
2. 2021ല്‍ രണ്ടാംവട്ടവും വേതന വര്‍ധന പ്രഖ്യാപിച്ച് വിപ്രോ
ഈ കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടാംവട്ടവും വേതന വര്‍ധന പ്രഖ്യാപിച്ച് ഐടി സര്‍വീസ് കമ്പനിയായ വിപ്രോ. കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ പദവിയിലും അതിനുതാഴെയുമുള്ള അര്‍ഹതയുള്ളവര്‍ക്കാണ് വേതന വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയിലെ 80 ശതമാനം ജീവനക്കാര്‍ക്കും ഈ വേതന വര്‍ധനവിന്റെ ഗുണം കിട്ടും. സെപ്തംബര്‍ ഒന്നുമുതലാണ് വര്‍ധന നിലവില്‍ വരിക.3. ഇന്ത്യയില്‍ കോവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍?
ഇന്ത്യയില്‍ കോവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍ സംഭവിച്ചേക്കാമെന്ന് വിദഗ്ധര്‍. റോയിട്ടേഴ്‌സ് മെഡിക്കല്‍ വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. ജൂണ്‍ മൂന്നു മുതല്‍ 17 വരെയാണ് റോയിട്ടേഴ്‌സ് സര്‍വെ നടത്തിയത്. പുതിയ കോവിഡ് തരംഗംങ്ങള്‍, രണ്ടാംതരംഗത്തേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു. വാക്‌സിനേഷനും കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് സമൂഹത്തിന് ലഭിച്ച പ്രകൃതിദത്തമായ പ്രതിരോധശേഷിയും മൂന്നാംതരംഗ നാളുകളില്‍ ആശ്വാസമേകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമല്ലാത്തത് വലിയ പ്രശ്‌നമാണെന്ന് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികളില്‍ കോവിഡ് വന്‍തോതില്‍ വ്യാപിച്ചാല്‍ രാജ്യത്ത് മതിയായ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഇല്ലാത്തതുകൊണ്ട് സ്ഥിതി വഷളാകുമെന്ന് നാരായണ ഹെല്‍ത്തിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.4. കേരളത്തില്‍ സ്വര്‍ണവില ഒരു മാസത്തെ താഴ്ന്ന നിലയില്‍
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച കേരളത്തിലെ സ്വര്‍ണവില ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 15 ദിവസത്തിനുള്ളില്‍ 1560 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ലോക വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1785 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ജൂണ്‍ 3 നായിരുന്നു. 36,960 രൂപ. ഇന്ന് വില 35,400 രൂപയാണ്. വെള്ളി ഗ്രാമിന് ഇന്ന് 74 രൂപയാണ് വില.
5. റബര്‍ വില സമീപ ഭാവിയില്‍ ഉയരാനിടയില്ല
അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള രാജ്യങ്ങളിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നത് വൈകിപ്പിക്കുന്നതിനാല്‍ പ്രകൃതിദത്ത റബര്‍ വില സമീപഭാവിയില്‍ വന്‍തോതില്‍ കൂടാന്‍ ഇടയില്ലെന്ന് അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്റെ റിപ്പോര്‍ട്ട്.ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ പതുക്കെ മാത്രം പുരോഗമിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സമ്പദ് വ്യവസ്ഥകളുടെ തിരിച്ചുവരവിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്് എഎന്‍ആര്‍പിസിയുടെ സീനിയര്‍ ഇക്കണോമിസ്റ്റ് ജോം ജേക്കബ് പറയുന്നു.
6. തിരിച്ചു കയറി വിപണി; നേരിയ നേട്ടം
രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 21.12 പോയ്ന്റ് ഉയര്‍ന്ന് 52344.45 പോയ്ന്റിലും നിഫ്റ്റി 8 പോയ്ന്റ് ഉയര്‍ന്ന് 15683.40 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ആസ്റ്റര്‍ ഡിഎം 4.39 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.05 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.17 ശതമാനം), സിഎസ്ബി ബാങ്ക് (2.11 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.64 ശതമാനം), ഇന്‍ഡിട്രേഡ് (0.53 ശതമാനം), എഫ്എസിടി (0.42 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.26 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.കോവിഡ് അപ്‌ഡേറ്റ്‌സ്
കേരളത്തില്‍ ഇന്ന്
രോഗികള്‍: 11,361
മരണം: 90
ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍: 29,762,793
മരണം: 383,490
ലോകത്ത് ഇതുവരെ :
രോഗികള്‍:178,201,262
മരണം: 3,857,872
Next Story
Videos