അഗ്രോ ടൂറിസം പദ്ധതിയുമായി പരിശുദ്ധം ഗ്രൂപ്പ്

പരിശുദ്ധം ഗ്രൂപ്പ് അഗ്രോ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടു. 14 ഏക്കര്‍ സ്ഥലത്തുനിന്ന് വിവിധതരം കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരക്കുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു നിര്‍വഹിച്ചു. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുയാണ് പദ്ധതിയുടെ ലക്ഷ്യം.

ഫലവൃക്ഷങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ചികിത്സയ്ക്കായി ഔഷധ സസ്യങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവയെല്ലാമാണ് പദ്ധതിയിലുളളത്. കാര്‍ഷിക വിനോദസഞ്ചാരം എന്ന ആശയവും മുന്നോട്ട് വയ്ക്കുന്ന ഈ പദ്ധതിയില്‍ കര്‍ഷകര്‍ക്കും ഗവേഷക സംഘങ്ങള്‍ക്കും ആധുനിക കൃഷിരീതികള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിനുള്ള സൗകര്യമൊരുക്കും.

ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്തംഗം ആല്‍ബി ആല്‍ബിന്‍ അധ്യക്ഷയായി. കൃഷി ഓഫീസര്‍ സി.ഡി. സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. മാനേജിങ് ഡയറക്ടര്‍മാരായ രാജമ്മ ദാമോദരന്‍, ബിബിന്‍ ദാമോദര്‍, അഞ്ജന ബിബിന്‍, സി.ഇ.ഒ. അര്‍ജുന്‍ അരവിന്ദ്, എസ്.ബി.ഐ. മാനേജര്‍ സി.എ. ജഹാന്‍, ഡെപ്യൂട്ടി മാനേജര്‍ ജിബിന്‍ തോമസ്, റിലേഷന്‍ഷിപ്പ് മാനേജര്‍ അസ്ര അബ്ദുള്ള, ഫെഡറല്‍ ബാങ്ക് മാനേജര്‍ എബി എബ്രഹാം, ഇസാഫ് ബാങ്ക് മാനേജര്‍ സുജിന്‍ ഐസക്, കോര്‍പ്പറേറ്റ് ബിസിനസ് റിലേഷന്‍ഷിപ്പ് മാനേജര്‍ സിജോ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it