Begin typing your search above and press return to search.
70 കഴിഞ്ഞ എല്ലാവര്‍ക്കും ഇനി സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സ്; പദ്ധതിയില്‍ എങ്ങനെ ചേരാം, വിശദാംശങ്ങള്‍
70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വരുമാനമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ 70 വയസ് കഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാം.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ കവറേജ് പങ്കുവയ്ക്കും. രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ പ്രദാനം ചെയ്യുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ആരോഗ്യത്തെയും ഇതിനായി ചെലവഴിക്കുന്ന തുകയെയുംപറ്റി ചിന്തിച്ച് മുതിര്‍ന്ന പൗരന്മാര്‍ ആശങ്കാകുലരായിരുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ഗുണഭോക്താക്കളില്‍ 58 ശതമാനം പേരും സ്ത്രീകളാണ്. ഇതില്‍ 54 ശതമാനം പേര്‍ വിധവകളുമാണ്. 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.
രജിസ്‌ട്രേഷന്‍ എങ്ങനെ?
പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ പദ്ധതിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ആയുഷ്മാന്‍ കാര്‍ഡ് നിലവിലുള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുകയും വേണം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. https://beneficiary.nha.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം.
Next Story
Videos