ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ ഉല്‍പ്പാദനം ആഗസ്‌തോടെ

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്കിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആഗസ്‌തോടെ ആരംഭിച്ചേക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി. മൂന്നുഘട്ടങ്ങളായാണ് ഇന്ത്യയില്‍ സ്പുട്‌നിക് ഉല്‍പ്പാദനം തുടങ്ങുകയെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധിയായ ബാല വെങ്കിടേഷ് വര്‍മ അറിയിച്ചു. ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്ന് പൂര്‍ണമായും നിര്‍മിച്ച വാക്‌സിന്‍ കയറ്റി അയക്കും. അതിപ്പോള്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ ബള്‍ക്കായി വാക്‌സിന്‍ കയറ്റി അയക്കും. അത് ഇന്ത്യയില്‍ വെച്ച് കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ പറ്റുന്ന വിധം വേറെ ബോട്ടിലുകളില്‍ മാറ്റി നിറയ്ക്കണം. മൂന്നാം ഘട്ടത്തില്‍ റഷ്യ സ്ഫുട്‌നികിന്റെ സാങ്കേതിക വിദ്യ കൈമാറും. അതേറ്റുവാങ്ങുന്ന ഇന്ത്യന്‍ കമ്പനി, ഇന്ത്യയില്‍ അതിന്റെ നിര്‍മാണം ആരംഭിക്കും.

ഒറ്റ ഡോസ് കോവിഡ് വാക്‌സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. സ്പുട്നിക് ലൈറ്റ് കുത്തിവെയ്പ് എടുത്തവരില്‍ 28 ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 79.4 ശതമാനം ഫലസിദ്ധിയാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

സോവറിന്‍ വെല്‍ത്ത് ഫണ്ടായ റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് സ്പുട്നിക്ക്‌ വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് വിപണനം ചെയ്യുന്നത്.


Related Articles
Next Story
Videos
Share it