വാക്ക് പാലിച്ച് ആര്‍ബിഐ; സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സാധ്യമാക്കുന്ന യുപിഐ 123 പേ

എങ്ങനെയാണ് യുപിഐ 123 പേ ?എന്തൊക്കെയാണ് പ്രയോജനങ്ങള്‍?

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഫീച്ചര്‍ ഫോണിലൂടെ യുപിഐ ഇടപാടുകള്‍ ദ്രുതഗതിയില്‍ ആക്കുന്ന ആര്‍ബിഐയുടെ 123 പേ ആരംഭിച്ചു. രാജ്യത്തെ 40 കോടിയോളം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ എളുപ്പമാക്കുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് അവതരിപ്പിച്ചത്.

ഐവിആര്‍ (ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ്) നമ്പര്‍, ഫീച്ചര്‍ ഫോണിലെ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദ സന്ദേശം തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകുന്ന സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുക.
ഗൂഗ്ള്‍ പേ, ഫോണ്‍ പേ എന്നിവയിലൂടെ പണമയയ്ക്കുന്ന വേഗതയില്‍ തന്നെ ഫോണ്‍, സിം കോണ്‍ടാക്റ്റിലുള്ളവര്‍ക്ക് പണമിടപാട്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, ഫാസ്ടാഗ് റീച്ചാര്‍ജ്, മൊബൈല്‍ റീച്ചാര്‍ജ്, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയവ സംവിധാനത്തിലൂടെ സാധ്യമാകും. ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനും യു.പി.ഐ പിന്‍ സജീകരിക്കാനോ മാറ്റോനോ കഴിയും.
ഇതിന്റെ ഭാഗമായി വെബ്സൈറ്റ്, ചാറ്റ്്ബോട്ട് എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും പ്രവര്‍ത്തിക്കുന്നു.
ഡിജിസാഥി (ww.digisaathi.info) വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 14431 അല്ലെങ്കില്‍ 1800 891 3333 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.


Related Articles
Next Story
Videos
Share it