Begin typing your search above and press return to search.
പകുതിയും നിയമ വിരുദ്ധം; ഡിജിറ്റല്‍ വായ്പ ആപ്പുകള്‍ക്ക് പൂട്ടിടാന്‍ ആര്‍ബിഐ
ഓണ്‍ലൈനിലൂടെ വായ്പകള്‍ അനുവദിക്കുന്ന ഫിന്‍ടെക്ക് ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടികളുമായി ആര്‍ബിഐ. നിയമപരമല്ലാത്ത ഡിജിറ്റല്‍ വായ്പകള്‍ തടയാന്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആര്‍ബിഐ നിയമിച്ച ആറംഗ സമിതി ശുപാര്‍ശ ചെയ്തു.
ഡിജിറ്റല്‍ ആപ്പുകള്‍ പണം തിരിച്ചടയ്ക്കാനായി ഉപഭോക്താക്കളെ ഭീക്ഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് ആര്‍ബിഐ പ്രത്യേക സമിതിയെ നിയോഗിച്ചത്.
ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളില്‍ മാത്രം ഡിജിറ്റല്‍ വായ്പകള്‍ അനുവദിക്കുന്ന ഏകദേശം 1100 ആപ്പുകളാണ് ഉള്ളത്. ഇതില്‍ 600 എണ്ണം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് സമിതി കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ മേഖലയിൽ ഉപഭോക്താക്കളുടെ സംരംക്ഷണം ഉറപ്പുവരുത്താന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്.
സമിതി ശുപാര്‍ശകള്‍
- ഡിജിറ്റല്‍ വായ്പ ആപ്പുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ നോഡല്‍ ഏജന്‍സിക്ക് രൂപം നല്‍കുക.
- ഡിജിറ്റല്‍ വായ്പ കമ്പനികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വയം നിയന്ത്രണ ( സെല്‍ഫ് റെഗുലേറ്ററി) സംവിധാനം ഒരുക്കുക.
- വായ്പ തിരിച്ചടവ് സംബന്ധിച്ച് ഏകീകൃത മാര്‍ഗരേഖ തയ്യാറാക്കുക.
- അംഗീകൃത ഡിജിറ്റല്‍ വായ്പ ആപ്പുകളുടെ പട്ടിക നോഡല്‍ ഏജന്‍സി പ്രസിദ്ധീകരിക്കുക.
- ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് മുഖേനയാണെന്ന് ഉറപ്പാക്കുക.
- ആപ്പുകള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം( കംപ്യൂട്ടര്‍ പ്രോഗ്രാം) പരിശോധനയ്ക്ക് വിധേയമാക്കുക
- ആപ്പുകള്‍ ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ തന്നെ സൂക്ഷിക്കുക.
- സ്ഥാപനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
- ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്‍കൂര്‍ അനുമതി തേടണം.
- ഡിജിറ്റല്‍ വായ്പ പരസ്യങ്ങള്‍ക്ക് നിയന്ത്രിക്കണം കൊണ്ടുവരുക.
Next Story
Videos