Begin typing your search above and press return to search.
നിര്‍മല നികുതി കുറച്ചതിനു പിന്നാലെ 'സ്വര്‍ണം' കൈപ്പിടിയിലാക്കാന്‍ നീക്കവുമായി അംബാനി
ഇന്ത്യന്‍ ബിസിനസ് ഭൂപടത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് സാമ്രാജ്യം വിപുലമാക്കാന്‍ ഒരുങ്ങുന്നു. ഇതുവരെ കൈവയ്ക്കാത്ത ആഡംബര ആഭരണ വിപണിയിലേക്കാണ് കമ്പനി പ്രവേശിക്കുന്നത്. വ്യാഴാഴ്ച്ച മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനിയുടെ മകളും ഡയറക്ടറുമായ ഇഷ അംബാനി ഇതുസംബന്ധിച്ച പദ്ധതികള്‍ അവതരിപ്പിച്ചു.
അടുത്തിടെ ആദിത്യ ബിര്‍ള ഗ്രൂപ്പും ജുവലറി ബിസിനസിലേക്ക് എത്തിയിരുന്നു. ഇന്ദ്രിയ എന്ന ബ്രാന്‍ഡിലൂടെ രാജ്യത്തെ മുന്‍നിര ജുവലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ബിര്‍ള നടത്തിയിരിക്കുന്നത്. റിലയന്‍സ് കൂടി കടന്നു വരുന്നതോടെ രാജ്യത്തെ ജുവലറി മേഖല കടുത്ത മല്‍സരത്തിലേക്ക് മാറും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദിത്യ ബിര്‍ളയും ഇപ്പോള്‍ റിലയന്‍സും ആഭരണ വിപണിയിലേക്ക് വലിയ ലക്ഷ്യങ്ങളുമായി വരുന്നതെന്നത് ശ്രദ്ധേയമാണ്.
കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുവലേഴ്‌സും ജോയ്ആലുക്കാസും മലബാര്‍ ഗോള്‍ഡും ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളാണ് ജുവലറി രംഗത്ത് മേധാവിത്വം പുലര്‍ത്തുന്നത്. ഈ രംഗത്തേക്ക് കോര്‍പറേറ്റ് വമ്പന്മാര്‍ വരുന്നതോടെ മല്‍സരം കടുക്കും. ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഇന്ദ്രിയ എന്നിവയ്‌ക്കൊപ്പം റിലയന്‍സ് കൂടി വരുന്നതോടെ മല്‍സരം കടുക്കും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദിത്യ ബിര്‍ളയും ഇപ്പോള്‍ റിലയന്‍സും ആഭരണ വിപണിയിലേക്ക് വലിയ ലക്ഷ്യങ്ങളുമായി വരുന്നതെന്നത് ശ്രദ്ധേയമാണ്.
നേതൃത്വം ഇഷ അംബാനിക്ക്
റിലയന്‍സ് ഗ്രൂപ്പിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ മേഖലകളിലേക്ക് കമ്പനി കടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും തുടക്കത്തില്‍ ആഡംബര ആഭരണ രംഗത്തായിരിക്കും കമ്പനി ശ്രദ്ധ ചെലുത്തുകയെന്നാണ് സൂചന. റിലയന്‍സ് റീട്ടെയ്‌ലിന്റെ ഭാഗമായിട്ടാകും ജുവലറി ബ്രാന്‍ഡ് പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ റീട്ടെയ്ല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുവലേഴ്‌സും ജോയ്ആലുക്കാസും മലബാര്‍ ഗോള്‍ഡും ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളാണ് ജുവലറി രംഗത്ത് മേധാവിത്വം പുലര്‍ത്തുന്നത്. ഈ രംഗത്തേക്ക് കോര്‍പറേറ്റ് വമ്പന്മാര്‍ വരുന്നതോടെ മല്‍സരം കടുക്കും. ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഇന്ദ്രിയ എന്നിവയ്‌ക്കൊപ്പം റിലയന്‍സ് കൂടി വരുന്നതോടെ മല്‍സരം കടുക്കും.
Next Story
Videos