Begin typing your search above and press return to search.
കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത മേയ് മാസത്തോടെ പൂര്‍ത്തിയാക്കാനുളള തീവ്ര ശ്രമങ്ങളില്‍, പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു
കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിർമാണജോലികൾ മാർച്ച്, ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് കരാര്‍ കമ്പനിയായ കെ.എം.സി. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ബൈപ്പാസിന്റെ 82 ശതമാനം ജോലികളും പൂർത്തിയായി.
പാത കടന്നുപോകുന്ന ഭാഗത്തെ നാലുപാലങ്ങളുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ ഉളളത്. ഇതില്‍ ഏറ്റവും വലിയ പാലം കോരപ്പുഴയിലാണ്, 800 മീറ്ററോളം നീളമാണ് ഈ പാലത്തിനുളളത്. ഈ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയായിട്ടുണ്ട്.
ബി.ഒ.ടി. അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കമ്പനി (കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍സ്) ബൈപ്പാസിന്റെ നിർമാണം നടത്തുന്നത്. ദേശീയ പാത 66 ന്റെ കോഴിക്കോട് റീച്ചിന്റെ ഭാഗമായാണ് ബൈപ്പാസ് നിര്‍മിക്കുന്നത്.
മാമ്പുഴപ്പാലത്തിന്റെ 80 ശതമാനം ജോലികളും പുറക്കാട്ടിരി പാലത്തിന്റെ 95 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. അറപ്പുഴപ്പാലത്തിന്റെ കോൺക്രീറ്റിങ് പണികള്‍ പുരോഗമിക്കുകയാണ്. മാമ്പുഴപ്പാലത്തിന്റെ സമീപമായി നിര്‍മിക്കുന്ന റോഡിന്റെ പണികള്‍ പൂർത്തിയാകാനുണ്ട്. കൊടൽ നടക്കാവ് നടപ്പാതയുടെ നിർമാണ ജോലികള്‍ പൂർത്തിയായി വരികയാണ്.
വെഹിക്കിൾ ഓവർപാസിന്റെ നിർമാണം വേങ്ങേരിയിൽ ഫെബ്രുവരിയിലും മലാപ്പറമ്പിൽ മാർച്ചിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേയ് 30 നകം കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത പൂർണമായി തുറന്നുകൊടുക്കാനുളള ശ്രമങ്ങളിലാണ് അധികൃതര്‍.
Next Story
Videos