Begin typing your search above and press return to search.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തിലെ ഹ്രസ്വദൂര യാത്രയ്ക്ക് പ്രയോജനം, ഈ ട്രെയിനുകളില്‍ അധിക ജനറല്‍ കോച്ചുകള്‍ എത്തുന്നു
തിരഞ്ഞെടുത്ത മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ ഘടിപ്പിക്കാന്‍ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല് ട്രെയിനുകളിലും അധിക കോച്ചുകള്‍ അവതരിപ്പിക്കുന്നുണ്ട്. ജനറല്‍ കോച്ചുകള്‍ അധികമായി കൂട്ടി ചേര്‍ക്കുന്നത് ഹ്രസ്വദൂര യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നതാണ്.
കേരളത്തിലെ വിവിധ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ ഭൂരിഭാഗവും ജനറല്‍ കോച്ചുകളിലാണ് കയറുന്നത്. ഏതുസമയവും വലിയ തിക്കും തിരക്കുമാണ് ഈ കോച്ചുകളില്‍ അനുഭവപ്പെടുന്നത്. അതുകൊണ്ട് പുതിയ കോച്ചുകള്‍ അവതരിപ്പിക്കുന്നത് ഇത്തരം യാത്രക്കാര്‍ക്ക് ഗുണകരമായ നടപടിയാണ്.
തിരുവനന്തപുരം സെൻട്രൽ-മധുര അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ 16343/16344)
അധികമായി ചേര്‍ക്കുന്ന കോച്ചുകള്‍: 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ
തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 20, 2025
മധുര സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 21, 2025
കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യ റാണി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16349/16350)
അധികമായി ചേര്‍ക്കുന്ന കോച്ചുകള്‍: 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ
കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 19, 2025
നിലമ്പൂർ റോഡ് സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 20, 2025
എറണാകുളം- വേളാങ്കണ്ണി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16361/16362)
അധികമായി ചേര്‍ക്കുന്ന കോച്ചുകള്‍: 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ
എറണാകുളം സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 18, 2025
വേളാങ്കണ്ണി സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 19, 2025
ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12695/12696)
അധികമായി ചേര്‍ക്കുന്ന കോച്ചുകള്‍: 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകള്‍
ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 22, 2025
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പ്രാബല്യത്തിൽ വരുന്ന തീയതി: ജനുവരി 23, 2025
Next Story
Videos