ജനസംഖ്യയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നഗരങ്ങള്‍ക്ക് കേന്ദ്രസഹായമെത്തും

ജനസംഖ്യയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നഗരങ്ങള്‍ക്ക് പ്രത്യേക കരുതലുകളും സഹായവും ഉണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, സ്വകാര്യ മേഖലയ്ക്കുള്ള സഹായം എന്നിവയൊക്കെ ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ചെയ്യുന്നത്.

കോവിഡ് -19 നെതിരായ ഇരട്ട സംരക്ഷണമായിട്ടാണ് ചെറിയ നഗരങ്ങളില്‍ കേന്ദ്ര സഹായം കൂടുതല്‍ ആയി എത്തുന്നത്. നഗരങ്ങളെ ടയര്‍ -2 (10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യ), ടയര്‍ -3 (10 ലക്ഷത്തില്‍ കുറവ് ജനസംഖ്യ) എന്നിങ്ങനെ തിരിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
ബജറ്റില്‍ പ്രഖ്യാപിച്ച വികസന ധനകാര്യ സ്ഥാപനമായ നാഷണല്‍ ബാങ്ക് ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് (NaBFID) ഉടന്‍ പ്രവര്‍ത്തിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലില്‍ നിന്ന് ലഭിക്കുന്ന തുകയായ 1.75 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
നാഷണല്‍ ബാങ്ക് ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് (NaBFID) 20,000 കോടി രൂപയുടെ മൂലധനത്തോടെയാണ് സ്ഥാപിക്കുന്നത്. ഈ സ്ഥാപന ത്തിലൂടെ 111 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റിനായി കാത്തിരിക്കേണ്ടതില്ലെന്നും പകരം കേന്ദ്ര സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും സീതാരാമന്‍ അഭ്യര്‍ത്ഥിച്ചു. വ്യവസായത്തിലെ ആശങ്കകള്‍ ഓരോ മേഖലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ജിഎസ്ടി, ബാങ്കിംഗ് ക്രെഡിറ്റ്, സര്‍ക്കാരില്‍ നിന്നുള്ള മറ്റ് പേയ്‌മെന്റുകള്‍ തുടങ്ങിയവയെല്ലാം വ്യത്യാസമാണ്.
പകര്‍ച്ചവ്യാധി സമയത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വ്യവസായ സമൂഹത്തെ സര്‍ക്കാരിന് വിശ്വാസം ഉണ്ട്.വ്യവസായികള്‍ ആണ് ഇന്ത്യയെ മുന്നോട്ട് നയിക്കേണ്ടത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ഇത് പ്രതിഫലിക്കുന്നു .പണലഭ്യത ഇപ്പോള്‍ ഒരു വലിയ ഒരു പ്രശ്‌നമല്ലന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it