മുന്നേറ്റം നടത്തി പവര്‍, എനര്‍ജി സ്റ്റോക്കുകള്‍; എഫ്.എം.സി.ജി ഓഹരികളും മൈനിങ് ഓഹരികളും ഇടിവില്‍; റബ്ഫിലയ്ക്ക് കുതിപ്പ്

സെൻസെക്സ് 99 പോയിന്റ് (0.1 ശതമാനം ഉയർന്ന്) 81,455 ലും നിഫ്റ്റി 21 പോയിന്റ് (0.1 ശതമാനം ഉയർന്ന്) 24,857 ലും എത്തി. ഏകദേശം 2,074 ഓഹരികൾ ഇന്ന് മുന്നേറ്റം കാഴ്ചവെച്ചു, 1,378 ഓഹരികൾ ഇടിഞ്ഞു, 79 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു.
എഫ്.എസ്.എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ്, അദാനി എനര്‍ജി സൊലൂഷന്‍സ്, സൊള്‍സന്‍ എനര്‍ജി, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് എന്നിവയാണ് ഇന്ന് നിഫ്റ്റിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. നിഫ്റ്റി മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികള്‍ ഇന്ന് മികച്ച മുന്നേറ്റം നടത്തി. വരുണ്‍ ബിവറേജസ്, പൂനാവാലാ ഫിന്‍കോര്‍പ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
വിവിധ സൂചികളുടെ പ്രകടനം
വിശാല വിപണി (മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികള്‍) നിഫ്റ്റിയിലും സെന്‍സെക്സിലും പുതിയ റെക്കോഡുകള്‍ ഭേദിച്ചു. വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും നേട്ടത്തിലായിരുന്നു. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ, ഓട്ടോ സൂചികകൾ 0.5-1.15 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി എഫ്.എം.സി.ജി ഹെൽത്ത് കെയർ, ഫാർമ സൂചികകൾ 0.5-1.15 ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റി സ്മാള്‍ ക്യാപ് ഓഹരികള്‍ 0.86 ശതമാനത്തിന്റെ നേട്ടവും രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

ഇന്നത്തെ വ്യാപാരത്തില്‍ പവര്‍, എനര്‍ജി സ്റ്റോക്കുകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (6.94% വർധന), സുസ്ലോൺ എനർജി ലിമിറ്റഡ് (4.99% വർധന), എന്‍.ടി.പി.സി (3.24%), ബി.പി.സി.എല്‍ (3.08%) തുടങ്ങിവ മികച്ച പ്രകടനം നടത്തി.

എഫ്.എം.സി.ജി ഓഹരികള്‍ നേട്ടത്തില്‍
കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ് (4.88% വർധന), ഹൊനാസ കൺസ്യൂമർ ലിമിറ്റഡ് (3.03% വർധന), ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ് (2.56% വർധന) തുടങ്ങിയ എഫ്.എം.സി.ജി ഓഹരികളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം വരുൺ ബിവറേജസ് ലിമിറ്റഡ് (6.41% കുറഞ്ഞു), ഡോഡ്‌ല ഡയറി ലിമിറ്റഡ് (2.69% കുറഞ്ഞു), ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (2.58% കുറഞ്ഞു), ടേസ്റ്റി ബൈറ്റ് ഈറ്റബിൾസ് ലിമിറ്റ (2.53% കുറഞ്ഞു) തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

നേട്ടത്തില്‍ ഉളളവര്‍

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ മൈനിംഗ് സ്റ്റോക്കുകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സന്ദൂർ മാംഗനീസ് & അയൺ ഓറസ് ലിമിറ്റഡ് (1.69% വർധന), കോൾ ഇന്ത്യ ലിമിറ്റഡ് (1.41% വർധന), ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (0.94% വർധന) തുടങ്ങിയവ നേട്ടത്തിലായിരുന്നു.

നഷ്ടത്തിലുളളവര്‍

സെക്യുർ ക്രെഡൻഷ്യൽസ്, ഫോക്കസ് ലൈറ്റിംഗ്, എസ്ഇഎൽ മാനുഫാക്ചറിംഗ് കമ്പനി, എജിഐ ഇൻഫ്രാ ലിമിറ്റഡ്, ഇക്വിറ്റാസ് സ്മോൾ ഫിൻ തുടങ്ങിയ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫൈബർവെബ് ഇന്ത്യ, ടി.സി.പി.എൽ പാക്കേജിംഗ്, അസാഹി സോങ്‌വോൺ, ടി.പി.എൽ പ്ലാസ്‌ടെക്, സില്ലി മോങ്‌സ് എന്റർടൈൻമെന്റ് ഓഹരികൾ ഇന്ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

മുന്നേറ്റം നടത്തി റബ്ഫിലാ

റബ്ഫിലാ 12.83 ശതമാനം ഉയര്‍ന്ന് കേരള ഓഹരികളില്‍ മികച്ച പ്രകടനം നടത്തി. ഹാരിസണ്‍സ് മലയാളവും നല്ല പ്രകടനം കാഴ്ചവെച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഓഹരികള്‍ 3.36 ശതമാനം ഉയര്‍ന്ന് 2678 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരളാ ധനലക്ഷ്മി ബാങ്ക്, പി.ടി.എല്‍ എന്റര്‍പ്രൈസസ് തുടങ്ങിയവയും കേരള ഓഹരികളില്‍ നല്ല പ്രകടനം നടത്തി.

കേരള ഓഹരികളുടെ പ്രകടനം

വണ്ടര്‍ലാ ഹോളിഡേയ്സിനാണ് ഇന്ന് ഏറ്റവും നഷ്ടം നേരിട്ടത്. 4.03 ശതമാനം നഷ്ടത്തില്‍ വണ്ടര്‍ലയുടെ ഓഹരികള്‍ 847 ലാണ് ഇന്ന് ക്ലോസ് ചെയ്തത്. കമ്പനിയുടെ വരുമാനം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 172.9 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 184.7 കോടി രൂപയില്‍ നിന്ന് കമ്പനിക്ക് വരുമാനത്തില്‍ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. സി.എസ്.ബി ബാങ്ക്, പ്രൈമ ഇന്‍ഡസ്ട്രീസ്, കിറ്റക്സ് ഗാര്‍മെന്റ്സ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles
Next Story
Videos
Share it