Begin typing your search above and press return to search.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചെയോ, സത്യ നദെല്ലയോ അല്ല; പിന്നെയാര്?
ഡാറ്റ അനലറ്റിക്സ് സ്ഥാപനമായ സി-സ്യൂട്ട് കോംപ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതാണ്: പാലോ ഓള്‍ട്ടോ നെറ്റ്വര്‍കക്സിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ നികേഷ് അറോറയാണ് വന്‍തുക പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ വംശജന്‍. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 സി.ഇ.ഒമാരില്‍ ഒരാള്‍ കൂടിയാണ് നികേഷ് അറോറ.
ഗൂഗിളിന്റെ സി.ഇ.ഒയാണ് സുന്ദര്‍ പിച്ചെ. സത്യ നദെല്ല മൈക്രോസോഫ്ട് സി.ഇ.ഒയും. യു.എസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സി.ഇ്.ഒമാരില്‍ നാലാം സ്ഥാനത്താണ് നികേഷ് അറോറ. കഴിഞ്ഞ വര്‍ഷം വാങ്ങിയത് എത്രയെന്ന് അറിയുമോ? 2,664 ലക്ഷം ഡോളര്‍.
പട്ടികയില്‍ ആദ്യ പേരുകാരന്‍ ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് ആണ്. കഴിഞ്ഞ വര്‍ഷം കൈപ്പറ്റിയത് 140 കോടി ഡോളര്‍. പലാന്റിര്‍ ടെക്നോളജീസിന്‍െര്‍ അലക്സാണ്ടര്‍ കാര്‍പാണ് 110 കോടി വാങ്ങി രണ്ടാം സ്ഥാനത്ത്.
ആരാണ് നികേഷ് അറോറ?
പാലോ ഓള്‍ട്ടോ നെറ്റ്വര്‍ക്സിന്റെ സി.ഇ.ഒ ആയത് 2018ലാണ്. ഗൂഗിളിലും സോഫ്ട് ബാങ്ക് ഗ്രൂപ്പിലും മികച്ച പ്രകടനമാണ് നേരത്തെ നടത്തിയത്. 56-കാരനായ നികേഷ് അറോറയുടെ പിതാവ് ഇന്ത്യന്‍ വ്യോമസേന ഓഫീസറാണ്. ഡല്‍ഹിയിലെ എയര്‍ഫോഴ്സ് പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്.
ബനാറസ് ഹിന്ദു യൂണിവേഴസിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ബോസ്റ്റണ്‍ കോളജില്‍ നിന്ന് എം.എസ്.സി. നോര്‍ത്ത് ഇസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ. ഗൂഗിളില്‍ 10 വര്‍ഷം പ്രവര്‍ത്തിച്ചു.സോഫ്ട്ബാങ്ക് ഗ്രൂപ് പ്രസിഡന്റാകാന്‍ 2014ല്‍ രാജി വെച്ചു.
Next Story
Videos