പെപ്സിയുടെ വില ഉയരും

രാജ്യത്തെ പ്രമുഖ ശീതള പാനീയമായ പെപ്സിയുടെ വില ഉയർത്താൻ തീരുമാനം. കോവിഡ് സാഹചര്യം മൂലമുണ്ടായ പ്രതിസന്ധികളാണ് വില ഉയർത്താൻ കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. കോവിഡ് സാഹചര്യം മാറിയതിനെ തുടർന്ന് റെസ്റ്റോറന്റുകളും തിയേറ്ററുകളുമൊക്കെ ഇപ്പോൾ തുറന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് പാനീയങ്ങളുടെ ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ പാനീയം നിറക്കാനുള്ള ക്യാനുകളുടെയും ബോട്ടിലുകളുടെയും കുറവ് മുതൽ ട്രക്ക് ഡ്രൈവർമാരുടെ കുറവ് വരെ കമ്പനി ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയാണ്. കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടാണ് ഈ പ്രതിസന്ധികൾ ഉണ്ടായത്. ഈ വെല്ലുവിളികളൊക്കെ മറികടക്കാൻ ശ്രമിക്കുന്നതിനാലാണ് വില ഉയർത്തുന്നതെന്നാണ് പെപ്സി കമ്പനി പറയുന്നത്.

കമ്പനി കഴിഞ്ഞ ആഴ്ചകളിൽ സോഡകളുടെയും ലഘുഭക്ഷണങ്ങളുടെയും വില ഉയർത്തിയിരുന്നു. എന്നാൽ 2021-ന്റെ അവസാനത്തോടെ മിക്ക വിതരണ-ശൃംഖല തടസ്സങ്ങളും മാറിക്കിട്ടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികൾ നേരിടുന്നുണ്ടങ്കിലും മാർക്കറ്റുകളിൽ പെപ്സികോ ഉൽപന്നങ്ങൾക്ക് ക്ഷാമം പ്രതീക്ഷിക്കുന്നില്ലെന്നും, നാലാംപാദത്തിന്റെ അവസാനത്തോടെ കമ്പനി മെച്ചപ്പെട്ട നിലയിലായിരിക്കുമെന്നും കമ്പനി കണക്ക് കൂട്ടുന്നു. 6ശതമാനം വർദ്ധനവിന്റെ മുൻ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021-ലെ സാമ്പത്തിക ഓർഗാനിക് വരുമാനം ഏകദേശം 8ശതമാനം ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പെപ്സികോയുടെ മൂന്നാംപാദത്തിലെ ഓർഗാനിക് വരുമാനം 9ശതമാനം ഉയർന്നിരുന്നു. അതിൽ 5 ശതമാനം പോയിന്റുകൾ ഉയർന്ന വിലയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നാണ്. വിതരണത്തിലും വിപണനത്തിലുമുള്ള ഉയർന്ന ചെലവുകൾ കാരണം ചെലവ് 10ശതമാനത്തിൽ കൂടുതലാണന്നും കമ്പനി പറയുന്നു. സെപ്റ്റംബർ 4-ന് അവസാനിച്ച പാദത്തിൽ പെപ്സിയുടെ അറ്റാദായം 11.6 ശതമാനത്തിൽ നിന്നും ഉയർന്ന് 20.19 ബില്യൺ ഡോളറിലെത്തിയിരുന്നു വിദഗ്ധരുടെ കണക്കുകൾ പ്രകാരം ഇത് $19.39 ബില്യൺ ആണ്. ഇതിനെ തുടർന്ന് പ്രീമാർക്കറ്റ് വ്യാപാരത്തിൽ പെപ്സികോ ഓഹരികൾ നേരിയ തോതിൽ ഉയരുകയും ചെയ്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it