രാജ്യത്തെ ആകെ കേസുകള്‍ രണ്ട് കോടിയിലേക്ക്: 24 മണിക്കൂറിനിടെ 3,417 മരണം

കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് വാക്‌സിന്‍ ക്ഷാമം മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണത്തിലെ കുറവ് ജൂലൈ വരെ തുടരുമെന്ന് കോവിഷീല്‍ഡ് ഉല്‍പ്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് അദാര്‍ പൂനവാല പറഞ്ഞു. നിലവില്‍ കോവിഷീല്‍ഡും ഭാരത് ബയോടെക് ഉല്‍പ്പാദിപ്പിക്കുന്ന കോവാക്‌സിനുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

അതേസമയം വാക്‌സിന്‍ ക്ഷാമം കാരണം മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ 18-44 വയസ് പ്രായമുള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് വൈകിപ്പിച്ചിരിക്കുകയാണ്. നേരത്തെ മെയ് ഒന്നുമുതല്‍ 18 വയസിന് പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
കോവിഷീല്‍ഡ് ഡോസുകളുടെ ഉല്‍പ്പാദനം പ്രതിമാസം 60-70 ദശലക്ഷം വാക്‌സിനുകളില്‍ നിന്ന് ജൂലൈയില്‍ 100 ദശലക്ഷമായി ഉയരുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെയ് മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് സെറം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല.
അതേസമയം വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച് രാഷ്ട്രീയക്കാരും വിമര്‍ശകരും വാക്‌സിന്‍ നിര്‍മ്മാതാവിനെ തെറ്റായി അപമാനിച്ചുവെന്ന് എസ്ഐഐ മേധാവി ആരോപിച്ചു. നയത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല, സര്‍ക്കാരിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഷീല്‍ഡിന് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കിയതിന് കമ്പനി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it