Begin typing your search above and press return to search.
സംസ്ഥാനത്ത് ചികിത്സയിലുള്ളത് 4,23,957 പേര്‍: പുതുതായി 37,290 കോവിഡ് ബാധിതര്‍
സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. 4,23,957 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍കോട്, വയനാട് 892 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങള്‍ കോവിഡിനെ തുടര്‍ന്നാണെന്ന് കണ്ടെത്തി. ഇതോടെ ആകെ മരണം 5958 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,978 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2831, കൊല്ലം 1927, പത്തനംതിട്ട 953, ആലപ്പുഴ 1708, കോട്ടയം 1975, ഇടുക്കി 1164, എറണാകുളം 5200, തൃശൂര്‍ 2161, പാലക്കാട് 3620, മലപ്പുറം 3877, കോഴിക്കോട് 4890, വയനാട് 645, കണ്ണൂര്‍ 1917, കാസര്‍കോട് 110 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗമുക്തരായവരുടെ എണ്ണം. 15,37,138 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Next Story
Videos