Begin typing your search above and press return to search.
തിരുവനന്തപുരം ലുലു മാളിലെത്തിയത് രണ്ടു കോടിയിലധികം സന്ദര്‍ശകര്‍
മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം. ഒരു വര്‍ഷത്തിനിടെ രണ്ടു കോടി 20 ലക്ഷം സന്ദര്‍ശകര്‍ മാലിലെത്തിയത് മാനേജ്മെന്റ്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി.
ആകെ 20 ലക്ഷം വാഹനങ്ങള്‍ മാളില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നു. കൂടുതൽ ബ്രാന്‍ഡുകള്‍ വൈകാതെ മാളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
തലസ്ഥാനത്തെ ആദ്യ മിഡ്നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ എന്നിങ്ങനെയാണ് ഒരുവര്‍ഷത്തെ ലുലു മാളിന്റെ നേട്ടം.
Next Story
Videos