Begin typing your search above and press return to search.
10 വർഷ സാധുതയുമായി യു.എ.ഇ പാസ്‌പോർട്ട്
യു.എ.ഇ പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമായി നീട്ടി. വ്യക്തിഗത തിരിച്ചറിയല്‍ രേഖ, പൗരത്വ രേഖ, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി എന്നീ ആവശ്യങ്ങള്‍ക്കായി 2024 ജൂലൈ 8 മുതൽ 21 വയസും അതിനുമുകളിലും പ്രായമുള്ള പൗരന്മാർക്ക് ഈ പുതിയ സേവനം ലഭ്യമാകുമെന്ന് യു.എ.ഇ പാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
സാധാരണയായി യു.എ.ഇ പാസ്‌പോർട്ടിന്റെ കാലാവധി ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷമാണ്. പൗരന്മാർക്ക് സമയം ലാഭിക്കുന്നതിനും ഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമുളള യു.എ.ഇ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിഷ്കരണം.
പാസ്‌പോർട്ട് പുതുക്കാൻ പൗരന്മാര്‍ മറക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു
കാലഹരണപ്പെടുന്നതിന് മുമ്പ് പാസ്‌പോർട്ട് പുതുക്കാൻ പൗരന്മാര്‍ ചിലപ്പോൾ മറക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. പുതിയ മാറ്റം പുതുക്കലുകൾക്കിടയിൽ പൗരന്മാര്‍ക്ക് കൂടുതൽ സമയം നൽകുന്നതാണ്, ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ് എന്നാണ് പൊതുവേയുളള അഭിപ്രായം.
21 വയസ്സിന് താഴെയുള്ളവർക്ക് 5 വർഷത്തെ പാസ്‌പോർട്ട് നൽകുന്നത് തുടരുമെന്നും ഐഡന്റിറ്റി ആൻഡ് പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു.
പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകള്‍ വഴി പാസ്‌പോർട്ടുകൾ പുതുക്കാന്‍ അപേക്ഷ നല്‍കാം
10 വർഷത്തെ എമിറേറ്റ്സ് പാസ്‌പോർട്ടുകൾ നിലവിലുള്ള അതേ നടപടിക്രമങ്ങളിലൂടെയും വിതരണ ശൃംഖലകളിലൂടെയും ലഭിക്കും. പൗരന്മാർക്ക് അവരുടെ നിലവിലുള്ള പാസ്‌പോർട്ടുകൾ കാലഹരണപ്പെടുമ്പോഴോ അതിന്റെ എല്ലാ പേജുകളും പൂർണ്ണമായി ഉപയോഗിക്കുന്നതുവരെയോ പുതിയ സേവനത്തിനായി അപേക്ഷിക്കാവുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടത്തുന്ന പ്രാദേശിക പാസ്‌പോർട്ട് ഓഫീസ് വഴി പാസ്‌പോർട്ടുകൾ പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അടിയന്തര പുതുക്കലുകൾക്കായി അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെ പാസ്‌പോർട്ട് കേന്ദ്രങ്ങള്‍ പൗരന്മാർക്ക് സന്ദർശിക്കാം. പാസ്പോര്‍ട്ട് സംബന്ധമായ ഏത് അടിയന്തിര ആവശ്യങ്ങളും പരിഗണിക്കുന്നതിനായി 24 മണിക്കൂറും ഈ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്ത് താമസിക്കുന്നവർക്ക് യു.എ.ഇ എംബസികൾ വഴിയും അവർ താമസിക്കുന്ന രാജ്യത്തെ കോൺസുലേറ്റുകൾ വഴിയും പാസ്‌പോർട്ട് സേവനങ്ങള്‍ തേടാവുന്നതാണ്.
Next Story
Videos