Begin typing your search above and press return to search.
നിയമങ്ങളിലെ ഈ മാറ്റം അറിഞ്ഞില്ലെങ്കില്‍ യു.എ.ഇയില്‍ ജോലി കൊടുക്കുന്നവരും കുടുങ്ങും, പിഴ 10 ലക്ഷം ദിര്‍ഹം വരെ
രാജ്യത്തെ തൊഴില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം (ഏകദേശം 22.86 കോടി രൂപ) വരെ പിഴ ശിക്ഷ വിധിക്കാന്‍ കഴിയുന്ന ഫെഡറല്‍ നിയമ ഭേദഗതിയുമായി യു.എ.ഇ. തൊഴിലുടമ-തൊഴിലാളി ബന്ധത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചില നിയമങ്ങളാണ് ഭേദഗതി വരുത്തിയത്. ഇതനുസരിച്ചുള്ള നിയമലംഘനങ്ങള്‍ നടത്തുന്ന തൊഴിലുടമയ്ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള പിഴ ചുമത്താമെന്ന് ഭേദഗതി അനുശാസിക്കുന്നു.നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പിഴത്തുകയില്‍ വര്‍ധന വരുത്താനും കഴിയും.
നിയമലംഘകരായ തൊഴിലുടമകള്‍
*കൃത്യമായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഒരാളെ ജോലിക്ക് എടുത്തവരോ, നിയമനം നല്‍കിയ ശേഷം തൊഴില്‍ നല്‍കാത്തവരോ ആയ തൊഴിലുടമകള്‍
*തൊഴിലാളിയുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കൊടുത്തുതീര്‍ക്കാതെ ഇടപാട് അവസാനിപ്പിക്കുന്ന തൊഴിലുടമ
*പ്രായപൂര്‍ത്തിയാകാത്ത ആളുകളെ ജോലിക്ക് നിയമിക്കുന്ന തൊഴിലുടമ
*രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതെ നിയമലംഘനം നടത്തുന്ന തൊഴിലുടമ
*തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ ഏതെങ്കിലും നിയമങ്ങളുടെ ലംഘനം നടത്തുന്ന തൊഴിലുടമ
ഇതിന് പുറമെ സ്വദേശിവത്കരണത്തിന്റെ പേരില്‍ വ്യാജ നിയമനങ്ങള്‍ നടത്തി സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റിയ കമ്പനികള്‍ക്ക് സെറ്റില്‍മെന്റിനുള്ള അവസരവും നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള ഇളവുകള്‍ക്ക്, സര്‍ക്കാരില്‍ നിന്നും അനധികൃതമായി കൈപ്പറ്റിയ ആനുകൂല്യങ്ങളും പിഴത്തുകയുടെ പകുതിയും അടയ്ക്കണം.
Next Story
Videos