രോഷത്തില്‍ തിളച്ച് കേരളം: ഒരിക്കലും ഉണ്ടാകാത്ത അവഗണനയെന്ന് സര്‍ക്കാര്‍; യു.ഡി.എഫ്

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കേരളത്തോട് സ്വീകരിച്ച സമീപനത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് ഒരു പരിഗണനയും കിട്ടിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. എന്‍.ഡി.എ സര്‍ക്കാറിന്റെ ജീവന്‍ നിലനിന്നു പോകാനുള്ള രാഷ്ട്രീയ അഭ്യാസ പ്രകടനമാണ് നടന്നതെന്ന് മന്ത്രി തുറന്നടിച്ചു. രാജ്യത്തിന്റെ ആരോഗ്യമല്ല, മോദി സര്‍ക്കാറിന്റെ ആയുസും ആരോഗ്യവും സംരക്ഷിക്കാനാണ് ഈ ബജറ്റ്. സര്‍ക്കാര്‍ അധികകാലം മുന്നോക്കു പോകില്ലെന്ന പേടിയുള്ളതു പോലെയാണ് ബജറ്റ് കണ്ടാല്‍ തോന്നുക.
ഇത്ര വലിയ അവഗണന ഇതിനു മുമ്പ് കേരളം നേരിട്ടിട്ടില്ല. കടപരിധി വെട്ടിക്കുറച്ചതില്‍ പോലും ഒന്നും പറഞ്ഞില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം തള്ളി. രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന വിഴിഞ്ഞത്തിനു വേണ്ടി ഒരു രൂപ പോലും മാറ്റിവെച്ചില്ല. എയിംസ് കിട്ടുമെന്ന അവകാശവാദങ്ങള്‍ എവിടെപ്പോയി എന്നും ബാലഗോപാല്‍ ചോദിച്ചു. കേരളത്തിലെ ബി.ജെ.പി മന്ത്രിമാരും യു.ഡി.എഫ് എം.പിമാരും ഈ അവഗണനക്കെതിരെ നിലപാട് എടുക്കണം.
'ബജറ്റ് ബിഹാറില്‍ അവതരിപ്പിച്ചാല്‍ മതിയായിരുന്നു'
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്‍ ഡി എ ഗവണ്‍മെന്റിനെ താങ്ങി നിര്‍ത്താന്‍ വേണ്ടി മാത്രമുള്ള ബജറ്റാണെന്ന് ബന്നി ബഹനാന്‍ എം പി കുറ്റപ്പെടുത്തി. എന്‍ ഡി എ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന കേവലം രണ്ട് പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതായി അതൊതുങ്ങി. ഇന്ത്യന്‍
പാര്‍ലമെന്റിന്
അകത്തായിരുന്നില്ല ഈ ബജറ്റ് അവതരണം നടത്തേണ്ടിയിരുന്നത്. മറിച്ച് ബീഹാറിലോ ആന്ധ്രപ്രദേശിലോ വേണ്ടിയിരുന്നു. ബജറ്റ് സമ്പൂര്‍ണ്ണമായും നിരാശാജനകമാണ്. പ്രത്യേകിച്ച് കേരളത്തിന് യാതൊന്നും തന്നെ ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ടൂറിസം രംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പോലും കേരളത്തെ ഒരു രീതിയില്‍ പോലും പരിഗണിച്ചില്ല. തീര്‍ത്ഥാടന ടൂറിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സമ്പൂര്‍ണ്ണമായും അവഗണിച്ചെന്നും ബന്നി ബഹനാന്‍ കുറ്റപ്പെടുത്തി.
Related Articles
Next Story
Videos
Share it