സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തണോ? പരിശീലനവുമായി സംരംഭ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) സഹായിക്കുന്നതിന് പരിശീലന പരിപാടിയുമായി എത്തിയിരിക്കുകയാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (KIED). കെ.ഐ.ഇ.ഡിയുടെ കീഴിലുള്ള എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്റര്‍ (EDC) സംഘടിപ്പിക്കുന്ന ഈ പരിശീലനത്തിലേക്ക് (KIED - BUSINESS GROWTH PROGRAMME) അപേക്ഷ ക്ഷണിച്ചു.

പരിപാടിയുടെ ലക്ഷ്യം

ചെറുകിട സംരംഭങ്ങളുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയ്ക്ക് പിന്തുണ നല്‍കുക എന്നതാണ് ഈ പരിശീലനത്തിന്റെ പ്രാഥമിക ലക്ഷ്യം. കൂടാതെ ചെറുകിട യൂണിറ്റുകളെ മത്സരസന്നദ്ധമാക്കുക, ബിസിനസുകളുടെ മൊത്തത്തിലുള്ള വളര്‍ച്ച മെച്ചപ്പെടുത്തുക, കൂടുതൽ തൊഴില്‍ സൃഷ്ടിക്കുക എന്നിവയും ഇതിന്റെ മറ്റ് ലക്ഷ്യങ്ങളാണ്. മാത്രമല്ല മെന്റര്‍ഷിപ്പ് സെഷനുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ശരിയായ ബിസിനസ് നിർദേശങ്ങളും ഈ പരിശീലനത്തിൽ നൽകും.

അപേക്ഷിക്കാം

ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ക്ക് www.edckerala.org ല്‍ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 29 മുന്‍പായി ഈ അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് info@kied.in സന്ദര്‍ശിക്കുക. ഫോണ്‍: 2550322, 2532890, 7012376994, 9605542061Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it