വന്‍ ഓഫറുകളും വിലക്കിഴിവുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും; ഓഫറുകള്‍ അറിയാം

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വന്‍ ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും ദിനങ്ങള്‍. രണ്ട് ദിവസത്തെ പ്രൈം ഡേ വില്‍പ്പനയാണ് ആമസോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫ്‌ളിപ്കാര്‍ട്ട് ആകട്ടെ വില്‍പ്പന അഞ്ച് ദിവസത്തേക്കാണ്. പ്രൈം മെമ്പേഴ്‌സ് അല്ലാത്തവര്‍ക്കും ഓഫറുകള്‍ നല്‍കുന്നു. ഗാഡ്ജറ്റുകള്‍ക്ക് ഇതുവരെ ഇല്ലാത്ത വിലക്കുറവാണ് തങ്ങളുടെ ഓഫറിലൂടെ ഇരു കമ്പനികളും ലഭ്യമാക്കിയിരിക്കുന്നത്.

രണ്ട് ദിവസത്തെ ആമസോണ്‍ പ്രൈം വില്‍പ്പനയില്‍ കിടിലന്‍ ഓഫറുകളാണ് ആമസോണ്‍ ഒരുക്കിയിട്ടുള്ളത്. ഓഫര്‍ ലഭിക്കുന്നതോടെ പ്രൈം ഉപയോക്താക്കള്‍ക്ക് വലിയ ഡിസ്‌കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടാം. മറ്റ് നിരവധി ആനുകൂല്യങ്ങളുണ്ടെങ്കിലും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്ന പ്രൈം ഉപഭോക്താക്കള്‍ക്കായി മാത്രമുള്ള അഡ്വാന്റേജ് സ്‌കീമും ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. 'അഡ്വാന്റേജ് - ജസ്റ്റ് ഫോര്‍ പ്രൈം' ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇഎംഐ കാലാവധി വര്‍ധിപ്പിക്കാം. സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ മാറ്റത്തിനും അപേക്ഷിക്കാം.
എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അധിക ഫീസില്ലാത്ത ഇഎംഐകളും ആസ്വദിക്കാന്‍ ഈ ദിവസങ്ങളില്‍ കഴിയും. പ്രൈം മെമ്പര്‍ഷിപ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് 999 രൂപയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പും എടുക്കാം. മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ 329 രൂപയ്ക്ക് വാങ്ങാം. സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ലാപ്ടോപ്പ്, ആക്സസറികള്‍ എന്നിവയ്ക്കെല്ലാം ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ട്. പ്രൈം അംഗങ്ങള്‍ക്ക് മാത്രമേ ഈ വിലക്കുറവുകള്‍ ലഭിക്കൂ.
ഐഫോണ്‍ 12 പ്രോ, സാംസംഗ് ഗാലക്സി നോട്ട് 20 എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ഉപകരണങ്ങളിലും ആമസോണ്‍ മികച്ച ഓഫര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്‌ളിപ്കാര്‍ട്ടും ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും വലിയ വിലക്കുറവാണ് ഐ ഫോണിന് ഇപ്പോള്‍ നല്‍കുന്നത്. പ്രൈം അല്ലാത്തവര്‍ക്കും ഓഫറുകളുമായി ഫ്ളിപ്പ്കാര്‍ട്ട് വില്‍പ്പന അഞ്ച് ദിവസത്തേക്കാണ്. വില്‍പ്പന സമയത്ത് സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഓഡിയോ ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയില്‍ ഡീലുകളും ഡിസ്‌കൗണ്ടുകളും ഫ്ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
ഐഫോണ്‍ 12 64ജിബി ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പനയില്‍ 67,999 രൂപയ്ക്ക് വാങ്ങാം. ഐഫോണ്‍ 12 മിനി 57,999 രൂപയ്ക്കാണ് ലഭിക്കുക. കൂടാതെ, പഴയ ഫോണില്‍ ട്രേഡ് ചെയ്യാനും പുതിയ ഐഫോണ്‍ 12 മോഡലുകളില്‍ 19,250 രൂപ വരെ ഡിസ്‌കൗണ്ട് നേടാനും കഴിയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it