മത്സരത്തില്‍ മുന്‍നിരയിലേക്ക്; 3760 കോടി ഡോളര്‍ കമ്പനിയായി ഫ്‌ളിപ്കാര്‍ട്ടും

ഓണ്‍ലൈന്‍ റൈറ്റെയ്ല്‍ മേഖലയിലെ മത്സരത്തിന് മുന്‍ നിരയില്‍ സ്ഥാനമുറപ്പിക്കാന്‍ മൂല്യമുയര്‍ത്തി ഫ്‌ളിപ്കാര്‍ട്ടും. കമ്പനിയുടെ മൂല്യം 3760 കോടി ഡോളറായി ഉയര്‍ത്തിയിരിക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍. നിക്ഷേപകരില്‍ നിന്നായി 27,000 കോടി രൂപ (360 കോടി ഡോളര്‍) ഫ്ളിപ്കാര്‍ട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളര്‍)യായി.

ഇതോടെ മൂല്യത്തിന്റെകാര്യത്തില്‍ ലോകത്ത തെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാര്‍ട്ട്. ആമസോണ്‍, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിന്‍ഡുഡുവോ തുടങ്ങിയവയുടെ നിരയിലേക്കാണ് ഫ്ളിപ്കാര്‍ട്ടും ആദ്യമായി എത്തുന്നത്.
കൃത്യം ഒരു വര്‍ഷം മുമ്പ് വോള്‍മാര്‍ട്ട് 120 കോടി ഡോളര്‍ നിക്ഷേപം കൂടി നടത്തിയതോടെ ഫ്‌ളിപ്കാര്‍ട്ട് മൂല്യം 2,490 കോടി ഡളറായി ഉയര്‍ന്നിരുന്നു. 2018 ലാണ് 1,600 കോടി ഡോളറിന് വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന നിക്ഷേപകരായത്. ഇപ്പോള്‍ കനേഡിയന്‍ പെന്‍ഷന്‍ പ്രോഗ്രാം ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്(സിപിപി ഇന്‍വെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2, ടൈഗര്‍ ഗ്ലോബല്‍ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍നിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. ടൈഗര്‍ ഗ്ലോബല്‍ മുമ്പ് ബൈജൂസിനായി ഫണ്ട് ചെയ്തിരുന്ന കമ്പനിയാണ്.
ബിഗ് ബാസ്‌കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായി സൂപ്പര്‍ ആപ്പ് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. വരുംദിവസങ്ങളില്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് മേഖയില്‍ കടുത്ത മത്സരമാണ് ഉണ്ടാകാന്‍ പോകുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it