ഇന്ത്യ വിടാന്‍ മെട്രോ എജി; വാങ്ങാന്‍ റിലയന്‍സും ടാറ്റയും

ജര്‍മന്‍ ഹോള്‍സെയില്‍-റീട്ടെയില്‍ ശൃംഖലയായ മെട്രോ(metro) ക്യാഷ് & ക്യാരി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. 2003ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി 2018-19 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ എത്തിയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കമ്പനിയെ വീണ്ടും നഷ്ടത്തിലാക്കുകയായിരുന്നു.

2020-21 സാമ്പത്തിക വര്‍ഷം 23.33 കോടി രൂപയായിരുന്നു മെട്രോയുടെ അറ്റനഷ്ടം. ഇന്ത്യന്‍ ബിസിനിസിലെ ഭൂരിഭാഗം ഓഹരികളും 11,000-13,000 കോടിക്ക് വില്‍ക്കാനാണ് മെട്രോ എജി പദ്ധതിയിടുന്നത്. റിലയന്‍സ്, ടാറ്റ, അവന്യു സൂപ്പര്‍മാര്‍ക്കറ്റ്, ആമസോണ്‍ ഉള്‍പ്പടെയുള്ളവര്‍ മെട്രോയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. അതേ സമയം ഇന്ത്യയില്‍ സഹകരിക്കാന്‍ പ്രാദേശിക നിക്ഷേപകരെയും മെട്രോ പരിഗണിക്കുന്നുണ്ട്.

ജിയോ മാര്‍ട്ട് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ റിലയന്‍സ് ഉള്‍പ്പടെയുള്ളവര്‍ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചതും ഇ-കൊമേഴ്‌സ് (eCommerce) മേഖലയുടെ വളര്‍ച്ചയും മെട്രോയുടെ ലഭ പ്രതീക്ഷകള്‍തക്ക് തിരിച്ചടിയായിരുന്നു. ഇ്ന്ത്യയില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പിച്ചിട്ടില്ലെങ്കിലും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തേണ്ട എന്ന നിലപാടാണ് കമ്പനിക്ക് ഉള്ളത്. ഇതുവരെ 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കമ്പനിക്ക് ഉണ്ടായത്.

Related Articles
Next Story
Videos
Share it