Begin typing your search above and press return to search.
പൊന്നിന് വീണ്ടും വിലക്കയറ്റം; ഒരു പവന്‍ ആഭരണത്തിന് ഇന്ന് എന്ത് നല്‍കണം?
ആഭരണപ്രേമികളെ ആശങ്കപ്പെടുത്തി സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് വില 5,820 രൂപയായി. 160 രൂപ ഉയര്‍ന്ന് 46,560 രൂപയാണ് ഒരു പവന് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4,820 രൂപയായി. വെള്ളി വില ഗ്രാമിന് 81 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
എന്തുകൊണ്ട് സ്വര്‍ണവില കൂടുന്നു?
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിലയും ഉയരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഔണ്‍സിന് 2,030 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,052 ഡോളറില്‍.
അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡ് (ആദായനിരക്ക്) 4 ശതമാനത്തിന് താഴേക്ക് വീണതും ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണ നിക്ഷേപങ്ങളെ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഇതാണ് വില വര്‍ധന സൃഷ്ടിക്കുന്നത്.
പൊന്നിന് ഇന്ന് എന്ത് നല്‍കണം?
പവന് 46,560 രൂപയാണ് ഇന്നത്തെ വില. എന്നാല്‍, ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. ഈ വിലയോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക് ചാര്‍ജ്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ പണിക്കൂലിയും കൊടുത്താലേ ആഭരണം വാങ്ങാനാകൂ. നികുതിയും പണിക്കൂലിയും കൂടിച്ചേരുമ്പോള്‍ 48,000-49,000 രൂപയെങ്കിലും കൊടുത്താലേ ഒരുപവന്‍ ആഭരണം ലഭിക്കൂ. അതായത് 6,500 രൂപയെങ്കിലും ചെലവിട്ടാലേ ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാനാകൂ.
ഓരോ സ്വര്‍ണക്കടയിലും പണിക്കൂലി വ്യത്യസ്തമാണ്. ചില കടകള്‍ പണിക്കൂലി പൂര്‍ണമായും ഒഴിവാക്കി കൊണ്ടുള്ള ഓഫറുകള്‍ നല്‍കുന്നുമുണ്ട്. സ്വര്‍ണം വാങ്ങുമ്പോള്‍ ഉപയോക്താവ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തെന്നറിയാന്‍ വായിക്കുക : സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Next Story
Videos