ചില്ലറ കച്ചവടക്കാര്‍ക്കും ഇകൊമേഴ്‌സില്‍ നിന്ന് കോടികളുടെ ബിസിനസ്

ഇകൊമേഴ്‌സും, വലിയ ഷോപ്പിംഗ് മാളുകളും ചെറുകിടക്കാരുടെ ഉപജീവന മാര്‍ഗത്തെ തകര്‍ത്തു എന്ന് പൊതുവായ ഒരു അഭിപ്രായം നിലനില്‍ക്കെ ഇക്കഴിഞ്ഞ നവംബറിലെ ഉത്സവ സീസണില്‍ 12 പ്രാദേശിക ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു കോടിയിലധികം രൂപയുടെ കച്ചവടം ആമസോണിലൂടെ ലഭിച്ചതായി റിപ്പോര്‍ട്ട്. 330 പ്രാദേശിക കടകള്‍ക്ക് നിരവധി ലക്ഷം രൂപയുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു.

കഴിഞ്ഞ ലോക്ക് ഡൗണില്‍ 28,000 പ്രാദേശിക ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ ആമസോണ്‍ ഫ്രഷ് സംരംഭത്തില്‍ പങ്കാളികളായി. പല നഗരങ്ങളിലും ചില്ലറ വില്പനക്കാര്‍ക്ക് ആമസോണ്‍ ഫ്രഷിലേ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് 15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിച്ചു.ചില്ലറ കച്ചവടക്കാര്‍ ഉല്‍പന്നങ്ങള്‍ ആമസോണിന് കൈമാറുക മാത്രമേ ചെയ്യേണ്ടതുള്ളൂ. വിതരണം പൂര്‍ത്തീകരിക്കുന്നത് ഇകൊമേഴ്‌സ് കമ്പനികളാണ്.
ഇന്ത്യയില്‍ ഇകൊമേഴ്സ്സ് വ്യവസായം 84 ശതമാനം വളര്‍ച്ച കൈവരിച്ച് 111 ശതകോടി ഡോളര്‍ മൂല്യം കൈവരിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ലോക്ഡോണ്‍ വേളകളില്‍ ചില്ലറ കച്ചവടക്കാര്‍ക്കും വര്‍ധിച്ച് ഓണ്‍ലൈന്‍ ബിസിനസില്‍ നിന്നും നേട്ടം ഉണ്ടാകാന്‍ ഇകൊമേഴ്സില്‍ പങ്കാളി യായതോടെ കഴിഞ്ഞു.
അസംഖ്യം വരുന്ന ചില്ലറ കച്ചവടക്കാരെയും 6.3 കോടി ഇടത്തരം ചെറുകിട സൂക്ഷമ സംരംഭങ്ങള്‍ക്കും ഇകൊമേഴ്സ്സ് ശൃംഖലയിലൂടെ കൂടുതല്‍ ബിസിനസ് നേടിക്കൊടുക്കാന്‍ സാധിക്കുമെന്ന് ആമസോണ്‍ പോലുള്ള കമ്പനികള്‍ തെളിയിച്ചിരിക്കുകയാണ്. ചില്ലറ കച്ചവടക്കാര്‍ക്ക് വലിയ ഓണ്‍ലൈന്‍ കമ്പനികളുടെ വിതരണ കാരായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയും സീ യു ടി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെഗുലേഷന്‍ ആന്‍ഡ് കോമ്പറ്റിഷന്‍ അധ്യക്ഷനായ ഡോ അരവിന്ദ് മായാറാം അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it