ഡിസ്‌കൗണ്ടും ക്യാഷ് ബാക്കും: ഇ-കോമേഴ്സ് മേഖലയില്‍ ഇന്നു മുതല്‍ ഓഫറുകളുടെ പെരുമഴക്കാലം

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന കുറഞ്ഞതോടെ ഡിസ്‌കൗണ്ടും ക്യാഷ് ബാക്കുമടക്കമുള്ള ഓഫറുമായി ഇ-കോമേഴ്സ് രംഗത്തെ വമ്പന്മാര്‍. കോവിഡിനെ തുടര്‍ന്ന് നഷ്ടമായ വില്‍പ്പന തിരിച്ചുപിടിക്കാനും സ്റ്റോക്കുകള്‍ വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇ-കോമേഴ്സ് രംഗത്തെ ഈ ഓഫര്‍ മാമാങ്കം. ആമസോണ്‍, മിന്ത്ര എന്നിവ ഇതിനകം തന്നെ വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫറുകള്‍ മിന്നിമറയുന്നു.

40-70 ശതമാനം ഡിസ്‌കൗണ്ടുമായി ഇന്നുമുതല്‍ ( ജുണ്‍ 12, ശനി) മുതല്‍ 16 വരെയാണ് ഫാഷന്‍ രംഗത്ത മുന്‍നിരക്കാരായ മിന്ത്രയുടെ ഓഫര്‍ കാലം. സ്മാര്‍ട്ട്ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുമായാണ് ഇ-കോമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോണ്‍ രംഗത്തുള്ളത്. ജൂണ്‍ 12 വരെയുള്ള ഡിസ്‌കൗണ്ടിലൂടെ വിവിധ കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകള്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാം.
ആമസോണ്‍ മൊബൈല്‍ സേവിംഗ്സ് ഡെയ്‌സ് വില്‍പ്പനയിലൂടെ 40 ശതമാനത്തോളം കിഴിവും മറ്റ് നിരക്കില്ലാത്ത ഇഎംഐകള്‍, എച്ച്ഡിഎഫ്സി ബാങ്ക് ഇടപാടിനൊപ്പം അധിക കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവയും നേടാവുന്നതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it