

എല്ലാ വർഷവും തൊഴിലുടമ ജീവനക്കാർക്ക് കൈമാറുന്ന ഒരു രേഖയാണ് ഫോം 16. ആ വർഷം നൽകിയ ശമ്പളത്തിന്റേയും അതിന്മേൽ ഈടാക്കിയിട്ടുള്ള ആദായനികുതിയുടെയും രേഖയാണിത്. ആദായ നികുതി നല്‍കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ടുശേഷമുള്ള ജൂണ്‍ 15നു മുമ്പായി ഇവ കൈമാറണമെന്നാണ് ചട്ടം.
ഈ ഫോമിന് രണ്ട് ഭാഗങ്ങളുണ്ട്: പാർട്ട് എ, പാർട്ട് ബി. തൊഴിലുടമ, ജീവനക്കാരൻ, തൊഴിൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പാർട്ട് എ യിൽ നൽകേണ്ടത്. പാർട്ട് ബിയിൽ ശമ്പളം, ഡിഡക്ഷൻ, നികുതിയിളവുള്ള അലവൻസുകൾ എന്നിവയാണ് രേഖപ്പെടുത്തുക.
പ്രത്യക്ഷ നികുതി വകുപ്പ് ഈയിടെ പുതുക്കിയ ഫോം 16 നോട്ടിഫൈ ചെയ്തിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ടിഡിഎസ് റിട്ടേൺ തൊഴിലുടമകൾ സമർപ്പിക്കേണ്ടത് ഈ പുതുക്കിയ ഫോമിന്റെ അടിസ്ഥാനത്തിലായിരുന്നു.
2019-20 അസെസ്മെന്റ് വർഷത്തേക്കുള്ള ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ITR) ഫോമുകളിൽ വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായാണ് ഫോം 16 പുതുക്കിയിരിക്കുന്നത്.
Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ - http://bit.ly/2IjKw5Z OR send 'START' to +49 1579 2369 680
Read DhanamOnline in English
Subscribe to Dhanam Magazine