എംഎസ്എംഇകൾക്ക് ആശ്വാസമായി ജിഎസ്ടി സമിതിയുടെ പുതിയ നിർദേശം

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) ജിഎസ്ടി ചുമത്തുന്നതിനുള്ള വരുമാന പരിധി ഉയർത്താൻ സംസ്ഥാന ധനമന്ത്രിമാരുടെ സമിതി ശുപാർശ ചെയ്‌തു.

നിലവിൽ 20 ലക്ഷമാണ് പരിധി. ഇത് 75 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് കേന്ദ്ര ധന സഹമന്ത്രി ശിവപ്രതാപ് ശുക്ല അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
ലക്ഷക്കണക്കിന് ചെറുകിട വ്യവസായികൾക്ക് ജിഎസ്ടിക്ക് പുറത്തുപോകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

എംഎസ്എംഇകൾക്ക് ആശ്വാസമായി ടാക്സ് റീഫണ്ട് നൽകണം എന്ന ശുപാർശയെക്കാളും സമിതിയംഗങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചത് വരുമാന പരിധി ഉയർത്തണം എന്ന നിർദേശത്തിനാണ്.

20 ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ള വ്യവസായികൾ ജിഎസ്ടിഎന്നിൽ റജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയില്ല. എന്നാൽ ഇപ്പോൾ പത്തു ലക്ഷം രൂപ വിറ്റു വരവുള്ളവരും റജിസ്റ്റർ ചെയ്യുന്നുണ്ട്. ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കാനും വൻകിട കമ്പനികളെ തങ്ങളുടെ ക്ലയന്റുകളായി നിലനിർത്താനും വേണ്ടിയാണിത്.

Related Articles

Next Story

Videos

Share it