ആദായ നികുതി, ജി.എസ്.ടി റീഫണ്ട് ഉടന്‍;18,000 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രയോജനം ലഭിക്കുന്നത് 15 ലക്ഷം പേര്‍ക്ക്

refund of income tax upto 5 lakhs soon,gst also

കോവിഡ് ബാധയുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന ജി.എസ്.ടി, കസ്റ്റംസ് റീഫണ്ടുകള്‍ അടിയന്തിരമായി കൊടുത്ത് തീര്‍ക്കാനും തീരുമാനമായിട്ടുണ്ട്.

ആദായ നികുതി റീഫണ്ട് നടപടി വഴി 14 ലക്ഷം നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജി.എസ്.ടി, കസ്റ്റംസ് റീഫണ്ടുകള്‍ അടിയന്തിരമായി കൊടുത്ത് തീര്‍ക്കുന്നത് ആശ്വാസമേകുമെന്നും ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here