ഡ്രൈവറില്ലാ കാറുകള്‍ 2024 ല്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ സാങ്കേതികവിദ്യയുമായി ആപ്പിള്‍ മുന്നേറുകയാണ്. സ്വന്തമായി ബാറ്ററി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഒരു പാസഞ്ചര്‍ വാഹനം നിര്‍മ്മിക്കാന്‍ 2024 ആണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ നിര്‍മ്മാതാതാക്കളായ ടെക് ഭീമന്റെ പ്രോജക്റ്റ് ടൈറ്റന്‍ എന്നറിയപ്പെടുന്ന ഈ ഓട്ടോമോട്ടീവ് പദ്ധതി 2014 മുതല്‍ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയതാണ്. എന്നാല്‍ 2016 ല്‍ ഈ പദ്ധതിയില്‍ നിന്നും പിന്നോട്ട് വലിഞ്ഞ കമ്പനി വീണ്ടും ആശയവുമായി രംഗത്തെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഇതിനായുള്ള ഒരുക്കങ്ങളിലാണത്രെ.

ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയില്‍ ജോലി ചെയ്തിരുന്ന ആപ്പിള്‍ വിദഗ്ധനായ ഡഗ് ഫീല്‍ഡ് രണ്ട് വര്‍ഷം മുമ്പ് പദ്ധതിയുടെ മേല്‍നോട്ടത്തിനായി മടങ്ങി എന്നതും ശ്രദ്ധേയമാണ്. ടെസ്ലയില്‍, പുതിയ വാഹനങ്ങളുടെ വികസനം നയിക്കുന്നയാളാണ് ഫീല്‍ഡ് ഹെഡ്. അതിനുശേഷമാണ് ആപ്പിള്‍ വാഹനം നിര്‍മ്മിക്കുന്ന പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചത്.
വാര്‍ത്തകള്‍ ശരിയെങ്കില്‍ ലോകത്തിന്റെ തത്സമയ, 3-ഡി കാഴ്ചയുള്ള ഈ കാറുകളിലെ ലിഡാര്‍ സെന്‍സറുകള്‍ ഉള്‍പ്പെടെ സിസ്റ്റത്തിന്റെ ഘടകങ്ങള്‍ക്കായി ആപ്പിള്‍ പുറത്തുനിന്നുള്ള പങ്കാളികളുമായി ചര്‍ച്ചയിലാണ്. ആപ്പിള്‍ സ്വന്തമായി ലിഡാര്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതായും റോയിട്ടേഴ്സ് കൂട്ടിച്ചേര്‍ത്തു. പുതിയ ബാറ്ററി രൂപകല്‍പ്പനയില്‍ ആപ്പിള്‍ മികച്ച മുന്നേറ്റം നടത്തുകയാണെങ്കില്‍, അത് ബാറ്ററികളുടെ വില ഗണ്യമായി കുറയ്ക്കുകയും അങ്ങനെ വാഹനത്തിന്റെ വില കുറയ്ക്കുകയും ചെയ്യും. കൂടാതെ, ഇത് വാഹനത്തിന്റെ ശ്രേണിയും വര്‍ധിപ്പിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് വിലകുറഞ്ഞ ബാറ്ററി നിര്‍മ്മിക്കേണ്ടതുണ്ട്. ഇത് എളുപ്പമുള്ള കാര്യവുമല്ല, കാരണം ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ നേരിട്ട് ബാധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള വിശദമായ ഗവേഷണവും കണ്ടെത്തലുമായി മുന്നേറുന്ന കമ്പനികളില്‍ മുന്നിലാണ് ടെസ്ല. അതിനാല്‍ തന്നെ ഫീല്‍ഡ് ഹെഡിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദ്യാ മുന്നേറ്റങ്ങള്‍ ആപ്പിളിന്റെ കാര്‍ നിര്‍മാണം ദ്രുത ഗതിയിലാക്കിയേക്കും.
അപകടസാധ്യതകള്‍ ഉള്ളതിനാല്‍ തന്നെ സ്വയം ഡൈവിംഗ് കാര്‍ എന്ന ആശയം വളരെ ജനപ്രിയമല്ല. പരിമിതമായ മോഡലുകളില്‍ ടെസ്ല സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവറിന്റെ ഇടപെടല്‍ കൂടി ആവശ്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും ആപ്പിളിന്റെ ഏറ്റവും പുതിയ നീക്കം കഴിഞ്ഞ 17 വര്‍ഷമായി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടെസ്ലയോടുള്ള നേരിട്ടുള്ള വെല്ലുവിളി കൂടിയാകും.



Related Articles
Next Story
Videos
Share it