Begin typing your search above and press return to search.
ഇനി എന്തും തിരിച്ചറിയാന്‍ മെറ്റയുടെ പുതിയ എഐ
ചിത്രങ്ങളിലും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍ കഴിവുള്ള പുതിയ നിര്‍മിത ബുദ്ധി (Artificial intelligence -AI) മോഡല്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. 'സെഗ്മന്റ് എനിതിംഗ് മോഡല്‍' അഥവാ 'സാം' എന്നാണ് ഇതിന് മെറ്റ പേരിട്ടിരിക്കുന്നത്.
ഗവേഷണത്തിന് സഹായിക്കും
ഈ മോഡല്‍ പ്രാഥമികമായി ഗവേഷണത്തിനും സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനുമുള്ളതാണ്. കാര്‍ഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങള്‍ തുടങ്ങി പലവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് മെറ്റ പറയുന്നു. മെറ്റയുടെ തന്നെ വിവിധ ആപ്പുകളില്‍ ഈ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതിയെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. നിലവില്‍ അനുവദനീയമായ ഓപ്പണ്‍ ലൈസന്‍സിന് കീഴില്‍ സാം ലഭ്യമാണ്.
Next Story
Videos