'മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിച്ചാല്‍ ഏത് പ്രസ്ഥാനത്തിനും വളരാം': സുന്ദര്‍ പിച്ചൈ ജീവനക്കാരോട് പറഞ്ഞത്
ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ചൈ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ കൊണ്ട് മാത്രമല്ല, മാന്‍പവര്‍ മാനേജ്‌മെന്റിലും മികച്ച കോര്‍പ്പറേറ്റ് ആശയങ്ങളിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. എങ്ങനെ വിമര്‍ശനങ്ങളോട് പ്രതികരിക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് ഉപദേശങ്ങള്‍ നല്‍കുന്നതാണ് ഇന്ന് പ്രൊഫഷല്‍ തലങ്ങളില്‍ ചര്‍ച്ചയാകുന്നത്.
എന്താണ് അദ്ദേഹത്തിന്റെ മൂന്ന് ചോദ്യങ്ങള്‍ എന്നു നോക്കാം:
1. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തതയോടും കാര്യക്ഷമതയോടും കൂടി മികച്ച സേവനം നല്‍കാന്‍ നിങ്ങളെ സഹായിക്കുന്നതെന്താണ്?
2. വേഗത്തില്‍, മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
3. കമ്പനി വളരുന്നതിന് അനുസരിച്ച് എങ്ങനെ ഫോക്കസ് നിലനിര്‍ത്തണം?
ഗൂഗിളിന്റെ 1,74,000-ത്തിലധികം ജീവനക്കാരോട് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ സുന്ദര്‍ പിച്ചൈ ചര്‍ച്ച ചെയ്തു. കൂടാതെ ഈ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ജീവനക്കരുടെ പ്രതികരണം അനുസരിച്ച് കമ്പനിയുടെ കുറവുകള്‍ പരിഹരിച്ച് എങ്ങനെ പ്രയോജനം നേടാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ എന്തിന് ഇത്രയധികം ചര്‍ച്ചയാകുന്നു എന്നു തോന്നിയേക്കാം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന പരിഹാര മാര്‍ഗങ്ങളുമുണ്ടെന്നാണ് സുന്ദര്‍ പിച്ചൈ ചൂണ്ടിക്കാട്ടുന്നത്. ഉല്‍പ്പാദന ക്ഷമത മാത്രമല്ല, ഏറ്റവും മികച്ച വര്‍ക് സ്‌പേസിലും ഗൂഗ്ള്‍ ലോക മാതൃകയാണ്.