ട്വിറ്റര്‍ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌കിന് പണം ലഭിക്കുന്നത് എവിടെ നിന്ന്?

44 ബില്യണ്‍ ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്റര്‍ വാങ്ങാന്‍

Elon Musk ഉം Twitter Inc. (ഇലോണ്‍ മസ്‌കും ട്വിറ്റര്‍ കമ്പനിയും) ഉം ധാരണയിലെത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്. എന്നാല്‍ മസ്‌ക് ഒപ്പിട്ടിരിക്കുന്ന പുതിയ കരാറില്‍ അവ്യക്തതകള്‍ അവശേഷിക്കുന്നുണ്ട്.
അയാള്‍ക്ക് വ്യക്തിപരമായി ഗ്യാരണ്ടി നല്‍കുന്ന ഇടപാടിന്റെ 21 ബില്യണ്‍ ഡോളര്‍ ഇക്വിറ്റി ഭാഗം എങ്ങനെ കവര്‍ ചെയ്യാന്‍ പോകുന്നു എന്നതാണ് അത്.
50 കാരനായ മസ്‌കിന് ട്വിറ്റര്‍ സെക്യൂരിറ്റിയില്‍ ലഭിക്കുന്ന 13 ബില്യണ്‍ ഡോളര്‍ ബാങ്ക് വായ്പ, 170 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍ പ്ലെഡ്ജ് ചെയ്യുന്നതിലൂടെ നേടിയേക്കാവുന്ന 12.5 ബില്യണ്‍ ഡോളര്‍ എന്നിവയും ഉണ്ടെന്നതൊഴികെ മറ്റ് വഴികള്‍ക്ക് രൂപരേഖ നല്‍കിയിട്ടില്ല ഈ ശതകോടീശ്വരന്‍.
തന്റെ 12.5 ബില്യണ്‍ ഡോളര്‍ മാര്‍ജിന്‍ ലോണ്‍ കവര്‍ ചെയ്യുന്നതിനായി ഓഹരികള്‍ പണയം വെച്ചതിന് ശേഷവും ടെസ്ലയുടെ തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കി ഏകദേശം 21.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ മസ്‌ക് കൈവശം വച്ചിട്ടുണ്ട്.
257 ബില്യണ്‍ ഡോളര്‍ സ്വത്തുക്കളുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എങ്ങനെ പണം കണ്ടെത്തും എന്നത് ഒരു ചോദ്യമാണോ എന്ന് തോന്നിയാല്‍, ബ്ലൂബെര്‍ഗ് എസ്റ്റിമേറ്റ് അനുസരിച്ച് മൂന്ന് ബില്യണ്‍ ഡോളര്‍ മാത്രമാണ് ലിക്വിഡ് മണിയായും അസറ്റ് ആയും ഇലോണ്‍ മസ്‌കിന്റെ കയ്യിലുള്ളത്.
മറ്റ് മാര്‍ഗങ്ങള്‍ എന്തായിരിക്കും?
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് കണക്കാക്കിയതിനേക്കാള്‍ സമ്പന്നനാണ് മസ്‌ക്. മസ്‌കിന്റെ കാഷ് എസ്റ്റിമേറ്റ്, പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്ന ഷെയറുകളുമായും വാര്‍ത്താ റിപ്പോര്‍ട്ടുകളുമായും ബന്ധപ്പെട്ട ഫയലിംഗുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ ധനകാര്യത്തെക്കുറിച്ചുള്ള മിക്ക വിവരങ്ങളും പരിമിതമാണ്.
അദ്ദേഹത്തിന്റെ നിക്ഷേപങ്ങളുടെ ക്രിപ്‌റ്റോ ആസ്തികളടങ്ങുന്ന പോര്‍ട്ട്ഫോളിയോ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കില്‍, ഉദാഹരണത്തിന്, ബ്ലൂംബെര്‍ഗ് കണക്കാക്കിയതിനേക്കാള്‍ സമ്പന്നനാകാന്‍ മസ്‌കിന് കഴിയും, കൂടാതെ 21 ബില്യണ്‍ ഡോളര്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് പുതിയ ഫണ്ടിംഗ് സ്രോതസ്സുകള്‍ ആവശ്യമാവില്ല. 'ബിറ്റ്‌കോയിന്‍ മുതലാളി' ആയ മസ്‌കിന് 'ഇതൊക്കെ എന്ത്' എന്ന മനോഭാവമാണ് നിലവിലുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it