ചേട്ടന്മാര്‍ക്ക് ആകാമെങ്കില്‍ എനിക്കുമാകാം; വില്‍പ്പനയില്‍ രണ്ടാമതുള്ള മോഡലിന്റെ അഡ്വഞ്ചര്‍ എഡിഷനുമായി ഹ്യൂണ്ടായ്

സാധാരണ കാറുപോലെ ഉപയോഗിക്കാവുന്നതും എന്നാല്‍ ഓഫ്‌റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലുമാണ് വാഹനത്തിന്റെ നിര്‍മാണം

Update:2024-09-17 17:22 IST

image credit : hyundai

വെന്യൂ അഡ്വഞ്ചര്‍ (Venue Adventure) എഡിഷന്‍ പുറത്തിറക്കി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്.എം.ഐ.എല്‍). 10,14,470 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ദീര്‍ഘദൂര യാത്രികര്‍ക്കും സാഹസിക പ്രിയര്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്താണ് വാഹനം നിരത്തിലെത്തുന്നത്. സാധാരണ കാറുപോലെ ഉപയോഗിക്കാവുന്നതും എന്നാല്‍ ഓഫ്‌റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലുമാണ് വാഹനത്തിന്റെ നിര്‍മാണം. കിടിലന്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍ വാഹനത്തിന് മികച്ച റോഡ് പ്രസന്‍സും നല്‍കുന്നുണ്ട്. ഹ്യൂണ്ടായ് പുതുതായി അവതരിപ്പിച്ച റേഞ്ചര്‍ കാക്കി നിറമാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. ക്രെറ്റ കഴിഞ്ഞാല്‍ ഹ്യൂണ്ടായ് മോട്ടോര്‍സിന് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന മോഡലാണ് ഹ്യൂണ്ടായ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ക്രെറ്റയുടെ 16,762 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ വെന്യൂവിന്റെ 9,085 യൂണിറ്റുകളും വിറ്റു. 
മറ്റ് എസ്.യു.വി മോഡലുകള്‍ പരിഷ്‌ക്കരിച്ച എഡിഷനുകള്‍ ഇറക്കുന്നതിനിടെയാണ് വെന്യൂവിന്റെ അഡ്വഞ്ചര്‍ പതിപ്പുമെത്തുന്നത്.

വെന്യൂ അഡ്വഞ്ചര്‍ എഡിഷന്‍ ഫീച്ചറുകള്‍

 

- ഫ്രണ്ട് ടയറിലെ കാലിപ്പറുകള്‍ ചുവന്ന നിറത്തിലാക്കി
- കറുത്ത നിറത്തിലെ അലോയ് വീലുകള്‍
- മുന്നിലും പിന്നിലും ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകള്‍
- പുതിയ അഡ്വഞ്ചര്‍ ചിഹ്നം
- കറുത്ത നിറത്തിലുള്ള റൂഫ് റെയില്‍, റിയര്‍വ്യൂ മിററുകള്‍, ഷാര്‍ക്ക് ഇന്‍ ആന്റിന
- ബ്ലാക്ക് ഇന്റീരിയര്‍, ലൈറ്റ് ഗ്രീന്‍ കളറിലുള്ള ഇന്‍സെര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- അഡ്വഞ്ചര്‍ എഡിഷനിലുള്ള പുതിയ സീറ്റുകള്‍
- ഡ്യുവല്‍ കാമറ സെറ്റപ്പുള്ള ഡാഷ് ക്യാമുകള്‍
- സ്‌പോര്‍ട്ടി മെറ്റല്‍ പെഡലുകള്‍

സംഗതി പൊളിക്കും

 

റേഞ്ചര്‍ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റാന്‍ ഗ്രേ എന്നീ മോണോ കളറുകളിലും റേഞ്ചര്‍ കാക്കി വിത്ത് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ടൈറ്റാന്‍ ഗ്രേ എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വാഹനം ലഭ്യമാകും. കപ്പ 1.2 എം.പി.ഐ പെട്രോള്‍, കപ്പ 1.0 ടര്‍ബോ ജി.ഡി.ഐ പെട്രോള്‍ എന്നീ രണ്ട് ഒപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. പഴയ മോഡലിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ബോക്‌സ് ആകൃതിയിലുള്ള ഡി.ആര്‍.എല്‍, കണക്ടഡ് ടെയില്‍ ലൈറ്റ് തുടങ്ങിയ കാര്യങ്ങള്‍ അഡ്വഞ്ചര്‍ എഡിഷനിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

Similar News