ഗതാഗതക്കുരിക്കില്‍ സമ്പന്നർ; പക്ഷെ കാറുകളുടെ എണ്ണത്തിലോ..?
രാജ്യത്തെ 20 ശതമാനം കുടുംബങ്ങളും ഒരു തരത്തിലുള്ള യാത്രാ സംവിധാനങ്ങളും സ്വന്തമാക്കാന്‍ സാധിക്കാത്തവരാണ്
ഇന്ത്യയില്‍ സ്വന്തമായി കാറുള്ള കുടുംബങ്ങളുടെ എണ്ണം വെറും 7.5 ശതമാനമാണെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ (2019-21) റിപ്പോര്‍ട്ട്. രാജ്യത്തെ 12 കുടുംബങ്ങള്‍ എടുത്താല്‍ അതില്‍ ഒരു കുടുംബത്തിന് മാത്രമാണ് കാര്‍ സ്വന്തമായി ഉള്ളത്. ഭൂരിഭാഗം ഇന്ത്യക്കാരുടെയും യാത്രാ സ്‌കൂട്ടര്‍/ബൈക്കിലോ അല്ലെങ്കില്‍ സൈക്കിളിലോ ആണ്.
രാജ്യത്തെ 54 ശതമാനം കുടുംബങ്ങളും സ്‌കൂട്ടര്‍ അല്ലെങ്കില്‍ ബൈക്ക് സ്വന്തമായി ഉള്ളവരാണ്. സൈക്കിളുകള്‍ ഉള്ള കുടുംബങ്ങള്‍ 55 ശതമാനം ആണ്. 3.7 ശതമാനം കുടുംബങ്ങള്‍ ഇപ്പോഴും കാളവണ്ടി ഉള്‍പ്പടെയുള്ളവ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ 20 ശതമാനം കുടുംബങ്ങളും ഒരു തരത്തിലുള്ള യാത്ര സംവിധാനങ്ങളും സ്വന്തമാക്കാന്‍ സാധിക്കാത്തവരാണ്.
സംസ്ഥാനങ്ങളും കാറുകളും
ഓരോ സംസ്ഥാനങ്ങള്‍ അനുസരിച്ച് കാര്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ വലിയ അന്തകരമാണ് ഉള്ളത്. ശതമാനക്കണക്കില്‍ രാജ്യത്ത് എറ്റവും കൂടുതല്‍ കുടുംബങ്ങള്‍ കാര്‍ ഉപയോഗിക്കുന്നത് ഗോവയിലും ( 45.2%) കേരളത്തിലും ( 24.2%) ആണ്. 2 ശതമാനം കുടുംബങ്ങള്‍ മാത്രം കാര്‍ ഉപയോഗിക്കുന്ന ബീഹാറാണ് ഏറ്റവും പിന്നില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് 10 ശതമാനത്തിന് മുകളില്‍ കുടുംബങ്ങള്‍ക്കും കാര്‍ ഉള്ളത്. കേരളത്തില്‍ നാലില്‍ ഒരു കുടുംബത്തിന് കാറുണ്ട്. തമിഴ്‌നാട് (6.5%), കര്‍ണാടക (9.1 %), ആന്ധ്രാ (2.8 %), തെലങ്കാന (5.2 %) എന്നിങ്ങെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ഒരു ശതമാനത്തിന് പോലും സ്വന്തമായി കാറുകള്‍ ഇല്ലാതിരുന്ന തൊണ്ണൂറുകള്‍
1990ന് മുമ്പ് ഒരു കാര്‍ സ്വന്തമാക്കുക എന്നത് കാശുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് പോലും ശ്രകരമായിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെയും് മാരുതിയുടെയും മോഡലുകള്‍ ബുക്ക് ചെയ്ത് നാളുകളോളം കാത്തിരിക്കേണ്ട അവസ്ഥ. 1992-93 കാലയളവില്‍ നടന്ന നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് പുറത്തിറങ്ങുമ്പോള്‍ രാജ്യത്തെ ആകെ കുടുംബങ്ങളില്‍ ഒരു ശതമാനത്തിന് പോലും കാറുകള്‍ ഇല്ലായിരുന്നു. ഇരുചക്രവാഹം സ്വന്തമായുള്ള കുടുംബങ്ങള്‍ വെറും 8 ശതമാനം ആയിരുന്നു. അന്ന് 48 ശതമാനം കുടുംബങ്ങളും ഉപയോഗിച്ചിരുന്നത് സ്‌കൂട്ടറുകള്‍ ആയിരുന്നു.
രാജ്യം പുത്തന്‍ സാമ്പത്തിക നയം ( 1991) സ്വീകരിച്ച ശേഷം പുറത്തുവന്ന 1998-99ലെ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ടില്‍ കാറുകള്‍ ഉള്ള കുടുംബങ്ങളുടെ എണ്ണം 1.6 ശതമാനമായി. കാര്‍ ഉള്ള കുടുംബങ്ങളുടെ എണ്ണം 2.8 ശതമാനമായി 2005-06 കാലയളവില്‍ ഉയര്‍ന്നു. 2010ന് ശേഷമാണ് രാജ്യത്ത് കാറുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം താരതമ്യേന ഉയരാന്‍ തുടങ്ങിയത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കാറുകള്‍ വാങ്ങുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കുറവാണ്. പ്രതിശീര്‍ഷ വരുമാനം കുറവാണെന്നതാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്.